- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അടൂരിൽ ഓൺലൈൻ തട്ടിപ്പിന് പിടിയിലായത് കരുനാഗപ്പള്ളി സ്വദേശി
അടൂർ: വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാമെന്ന് പരസ്യം നൽകി ഓൺ ലൈൻ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. കരുനാഗപ്പള്ളി സിയാ കോട്ടേജിൽ മുഹമ്മദ് നിയാസ്(24) ആണ് അറസ്റ്റിലായത്. അടൂർ സ്വദേശിനിയിൽ നിന്നും 5.20 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി ഫോണിലേക്ക് അയച്ചു നൽകിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തുടർന്ന് ഹോട്ടലുകെള കുറിച്ച് നല്ല റിവ്യു ഇടാൻ ആവശ്യപ്പെടും. ഇതോടൊപ്പം ആദ്യം 100 മുതൽ 1000 രൂപ വരെയുള്ള തുക തട്ടിപ്പ് സംഘം പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകാനും പറയും. ഈ തുകയോടൊപ്പം അൻപത്, നൂറ് രൂപ കൂട്ടി പണം തിരികെ നൽകുന്നതാണ് ആദ്യഘട്ടം.
ഇത്തരത്തിൽ പണം ലഭിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പ് സംഘം കൂടുതൽ തുക ആവശ്യപ്പെടും. ഇത്തരത്തിലാണ് അടൂർ സ്വദേശിനിയുടെ പണവും നഷ്ടപ്പെട്ടത്. മുഹമ്മദ് നിയാസിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ലക്ഷങ്ങൾ ഇത്തരത്തിൽ ഇയാൾ പിൻവലിച്ചിട്ടുള്ളതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി.
ഇവിടെയിരുന്നാണ് നിയാസ് തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. പുറത്തുള്ളവരുടെ സഹായത്തോടെയാണ് നിയാസ് കേരളത്തിൽ തട്ടിപ്പു നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നൂറു കണക്കിന് ബാങ്ക് അക്കൗണ്ടുകളുംഫോൺ നമ്പരുകളും ഇ മെയിലുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
ദിവസങ്ങളോളം കാക്കനാട്, ഇൻഫോപാർക്ക്, വരാപ്പുഴ എന്നിവിടങ്ങളിൽ അതീവ രഹസ്യമായി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നുംനിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവരെ കണ്ടെത്തുന്നതിന് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്‌പി.ആർ.ജയരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ.ആർ.രാജീവ്, സബ് ഇൻസ്‌പെക്ടർ അനൂപ്, സീനിയർ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.