- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണം നൽകിയാൽ അശ്ലീല ചാറ്റിന് യുവതികൾ
ഉത്തമപാളയം: അശ്ലീല ചാറ്റിന്റെ മറവിൽ സ്ത്രീകളുടെ മൊബൈൽ നമ്പർ വില്പന നടത്തി പണം തട്ടുന്ന സംഘത്തിന്റെ പ്രവർത്തനം തമിഴ്നാട് കേന്ദ്രീകരിച്ച് സജീവമായി. പെൺകുട്ടികളുമായി അശ്ലീലം സംസാരിക്കാനും വീഡിയോ കോൾ ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ മൊബൈൽ നമ്പരുകൾ നല്കാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നല്കിയാണ് പുതിയ തട്ടിപ്പ്.
അശ്ലീല ചാറ്റിന് തയാറുള്ള വിവിധ പ്രായക്കാരായ സ്ത്രീകളുടെ നമ്പരുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഗൂഗിൾ പേ വഴി പണം അയച്ചാൽ നല്കാമെന്നുമാണ് പരസ്യം. ഇത്തരത്തിൽ നമ്പറുകൾ കൈമാറുന്നതിന് 200 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് വിവരം. സ്ത്രീകളുടെ ഫോട്ടോയും വയസും പരസ്യത്തിനൊപ്പം ചേർത്താണ് ഇര പിടുത്തം. പ്രായപരിധി കണക്കാക്കിയാണ് നമ്പറുകളുടെ വില നിശ്ചയിക്കുന്നത്രെ. സ്ത്രീകൾ തനിച്ച് നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെ പരസ്യ ബോർഡുകളിലും സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവരിലും നിന്ന് മൊബൈൽ നമ്പരുകൾ കൈവശപ്പെടുത്തിയാണ് വില്പന നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇങ്ങനെ കൈക്കലാക്കുന്ന നമ്പരുകളിലേക്ക് ആദ്യം സൗഹൃദപരമായി സംസാരിച്ച് സ്ത്രീകളെ കെണിയിൽ വീഴ്ത്തിയാണ് തട്ടിപ്പ്. ഫോണിൽ സംസാരിച്ച് വലയിലാക്കുന്ന സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശപ്പെടുത്തി ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അശ്ലീല ചാറ്റിന് പ്രേരിപ്പിക്കുന്നതെന്നുമാണ് കണ്ടെത്തൽ. അശ്ലീല ചാറ്റിന് മണിക്കൂറിന് നിശ്ചിത തുകയും സംഘം ഈടാക്കാറുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ കെണിയിലാകുന്നവരെ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം, ഫെയ്സ് ബുക്ക്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ നിർബന്ധപൂർവ്വം അക്കൗണ്ടുകൾ എടുപ്പിച്ചും അശ്ലീല ചാറ്റിന് പ്രേരിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളുടെ മൊബൈൽ നമ്പറുകൾ വിൽക്കുന്ന സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. ഇവർ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും തേനി ജില്ലാ സൈബർ ക്രൈം പൊലീസ് പറഞ്ഞു.