- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തുടര്‍ പ്രതിസന്ധികള്‍ അസീസ് താഹയെ തളര്‍ത്തി; കോളേജ് മുന്നോട്ടുകൊണ്ടു പോകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു; ദുബായില്‍ നിന്നെടുത്ത വമ്പന്‍ വായ്പ്പകളും ബാധ്യതയായി; ആദായ നികുതി വകുപ്പ് അറ്റാച്ച്മെന്റുകളും കൂടിയായതോടെ ആകെ തകര്‍ന്നു; ആ മൃതദേഹം താഹയുടേത് തന്നെയെന്ന് സൂചന; സ്വാശ്രയ കോളേജ് ഉടമയുടേത് ആത്മഹത്യയെന്നും നിഗമനം
തിരുവനന്തപുരത്തെ സ്വാശ്രയ കോളേജ് ഉടമയുടേത് ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് അബ്ദുള്‍ അസീസ് താഹയുടേത് തന്നയെന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. തുടര്‍ച്ചയായി നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് സ്വാശ്രയ കോളേജായ കരകുളം പി.എ.അസീസ് എന്‍ജിനിയിംഗ് കോളേജ് ഉടമ മുഹമ്മസ് അസീസ് താഹ ജീവനൊടുക്കിയതെന്നാണ് സൂചന. ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരിച്ചത് താഹയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. കോളേജ് വളപ്പിലെ കെട്ടിടത്തിനുള്ളില്‍ തീകൊളുത്തിയാണ് അദ്ദേഹം ജീവനൊടുക്കിയത്. വന്‍ സാമ്പത്തിക ബാധ്യതകള്‍ അദ്ദേഹത്തിന് ഉള്ളതായാണ് സൂചനകള്‍.
ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി - വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കിയതെന്നാണ് വിവരം. കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇന്‍ഷ്വറന്‍സ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക വായ്പയെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം പുനഃരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ഇതിനിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ അറ്റാച്ച് ചെയ്തിരുന്നു. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കുന്ന അവസ്ഥയിലായി.
ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത മാനസിക സമ്മര്‍ദ്ദമാണ് ആതമഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. ഇന്നലെ രാവിലെ 8.30തോടെയായിരുന്നു സംഭവം. നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിലെ ഹാളില്‍ തീ പടരുന്നതു കണ്ട് കോളേജ് ജീവനക്കാരന്‍ ഓടിയെത്തി. ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. പൊലീസിലും ഫയര്‍ഫോഴിസിലും വിവരം അറിയിച്ചു. അതിനിടെ ശരീരം പൂര്‍ണമായി കത്തി അമര്‍ന്നു.
സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തലയോട്ടിയും എല്ലിന്‍കഷണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. താഹയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തു. കാറും കോളേജിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
മുഹമ്മദ് അബ്ദുള്‍ അസീസ് താഹ വന്‍ കടബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 28ന് വഴയിലയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇദ്ദേഹം പെട്രോള്‍ വാങ്ങിയിരുന്നതായി പൊലീസിന് തെളിവു ലഭിച്ചു. ഒരു മാസമായി കോളേജിലെ ഓഫീസിലായിരുന്നു താമസം. മൂന്നു ദിവസമായി പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.