- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരട് അനീഷിന്റെ മുഖ്യകൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന്റെ മുഖ്യകൂട്ടാളി പി എച്ച് ഹാരിസ് കഥകളി കലാകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. തേവര പൊലീസ് അറസ്റ്റ് ചെയ്ത ഹാരിസിനെ കേസ് അന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി.
ദളിത് വിഭാഗത്തിൽ പെട്ട കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ദുബായിൽ പരിപാടി അവതരിപ്പിക്കാൻ സഹായിക്കുന്നതിന് പകരമായി യുവതിയോട് ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്നായിരുന്നു. എന്നാൽ, യുവതി അതിനു വിസമ്മതിച്ചതോടെ, അനിഷ്ടമായി. ഇതേ തുടർന്ന് യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂർ സ്വദേശി പി എച്ച് ഹാരിസ്. ഇയാളടക്കം മൂന്നുപേർക്കെതിരെയാണ് കേസ്.
ഹാാരിസിന്റെ നിർദ്ദേശപ്രകാരം ഹൈക്കോടതിക്ക് സമീപം എത്തിയ കഥകളി കലാകാരിയെ സംഘം വാഹനത്തിൽ കയറ്റി. ദുബായിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ഒരുക്കാം എന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ വിളിച്ചു വരുത്തിയത്. ഇതിന് പ്രത്യുപകാരമായി ആവശ്യപ്പെട്ടത് ചില്ലറ കാര്യമല്ല. ബെംഗളൂരുവിൽ പോയി ഹാരിസിന്റെ സംഘാംഗങ്ങൾ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയിൽ എത്തിക്കണമെന്നായിരുന്നു ഡിമാൻഡ്. എന്നാൽ, യുവതി അതിന് വിസമ്മതിച്ചതോടെ കാറിൽ പൂട്ടിയിട്ടു. രണ്ടും മൂന്നും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും, ഒന്നാം പ്രതിയായ ഹാരിസ് ഇവരെ കടന്നു പിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്തു എന്നുമാണ് പരാതി. കാപ്പ പ്രതിയും സ്ഥിരം കുറ്റവാളിയുമായ പി എച്ച് ഹാരിസ്, അനന്തു, കെ ഡി ദിലീഷ് എന്നിവർക്കെതിരെയാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.
ഹാരിസിന് എതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ കരാർ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇയാൾ പ്രതിയാണ്. എന്നാൽ, പൊലീസ് അനാസ്ഥ മൂലം ഇരകൾക്ക് നീതി നിഷേധിക്കപ്പെട്ടതായും പരാതിയുണ്ട്. മരട് അനീഷിന്റെ മുഖ്യ കൂട്ടാളിയായ ഹാസിനെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായും അറസ്റ്റ് വിവരം പൂഴ്‌ത്തി വയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഹാരിസ്, മരട് അനീഷിനെ കബളിപ്പിച്ച് ഒന്നര കോടി തട്ടിയെടുത്തെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ അനീഷിന്റെ സംഘം ഇയാളെ കയ്യേറ്റം ചെയ്‌തെങ്കിലും, കൂസലില്ലാതെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. അതിനിടെയാണ് കേസിൽ അറസ്റ്റിലായത്. മരട് അനീഷ് കഴിഞ്ഞ വർഷാവസാനമാണ് പൊലീസ് പിടിയിലായത്.