- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ ആക്രമിച്ച കേസിൽ ജയിലിലായ ഇടത് സൈബർ പോരാളി പി കെ സുരേഷിന് ജാമ്യം; പൊലീസ് കള്ളക്കേസെടുത്തു എന്നാരോപിച്ചു പ്രതിഭാഗം; ജാമ്യം അനുവദിക്കരുതെന്ന് വാദിച്ചു പ്രോസിക്യൂഷനും; പൊലീസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ പ്രതിഷേധം ഉയരവേ ജാമ്യം
കൊച്ചി: പൊലീസിനെ ആക്രമിച്ചെന്ന കേസിൽ ജയിലിലായ ഇടത് സൈബർ പോരാളി പി.കെ.സുരേഷിന് ജാമ്യം അനുവദിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേഷിന് ജാമ്യം അനുവദിച്ചത്. സുരേഷിനെതിരെ പൊലീസ് കള്ളക്കേസെടുത്തു എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആരോപണം. സുരേഷിന് ജാമ്യം അനുവദിക്കുന്നതിന് പ്രോസിക്യൂഷൻ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച പരാതിയുടെ പുരോഗതി അന്വേഷിക്കാൻ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയ പി.കെ.സുരേഷിനെ ആലുവ ഡിവൈഎസ്‌പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നാണ് ആരോപണം. ഭൂമി കച്ചവടത്തിനായി സുരേഷ് ഒരാൾക്ക് 1 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ആൾ ഭൂമി മറ്റൊരാൾക്ക് മറിച്ച് കൊടുത്തു. സംഭവത്തിൽ ആലുവ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയുടെ തുടർനടപടി എന്തായെന്നറിയാൻ ആലുവ ഡിവൈഎസ്‌പി ഓഫീസിലെത്തിയ സുരേഷിനെ പൊലീസ് അകാരണമായി മദ്ദിച്ച് ജയിലിലടച്ചെന്നാണ് ആരോപണം.
എന്നാൽ പരാതി അന്വേഷിച്ച് ആലുവ ഡിവൈഎസ്‌പി ഓഫീസിലെത്തിയ സുരേഷ് സ്റ്റേഷൻ റൈറ്ററോഡ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയെന്നും ഇതേ തുടന്നാണ് ഇയാൾക്കെതിരെ കേസെടുത്തതതെന്നുമാണ് പൊലീസിന്റെ ന്യായീകരണം. എന്തായാലും പൊലീസിന്റെ കൃത്യനിർവ്വഹം തടസ്സപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കൈയേറ്റം ചെയ്യുക അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്.
എന്നാൽ പൊലീസിന്റേത് കള്ളക്കഥയാണെന്നാണ് അഭിഭാഷക പറഞ്ഞത്. ഒരു ഡിവൈഎസ്‌പി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ കുഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടി എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് അഭിഭാഷക വ്യക്തമാക്കുന്നത്. കള്ളകേസ് എടുക്കാൻ പൊലീസ് സ്വീകരിക്കുന്ന മാർഗമാണ് ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതെന്നും അഭിഭാഷകന പറയുന്നു. പൊലീസ് അതിക്രമത്തിൽ പലപ്പോഴും സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ് സുരേഷ് കുമാർ. സുരേഷിനെതിരായ പൊലീസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ