- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി പള്‍സര്‍ പ്രതികരിക്കുമോ? ആഡംബര കാറിനും 7000ത്തിന്റെ ചെരുപ്പിനും പിന്നില്‍ 'വമ്പന്‍ സ്രാവ്'! അന്വേഷണത്തിനിടെ കിട്ടുന്നത് ഞെട്ടിക്കും വിവരങ്ങള്‍
കേസില്‍ പള്‍സര്‍ സുനിയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് പള്‍സറിന്റെ ആഡംബര ജീവിതം ചര്‍ച്ചയാകുന്നത്.
കൊച്ചി: പള്‍സര്‍ സുനിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉല്‍പനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താനുള്ള അന്വേഷണത്തില്‍ പോലീസിന് കിട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടിയെ ആക്രമിച്ച കേസിന് പിന്നിലെ കരങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന. സുനിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക നിരീക്ഷണത്തിലാക്കി. വമ്പന്‍ സ്രാവാണ് പള്‍സര്‍ സുനിയെ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍. കേസില്‍ പള്‍സര്‍ സുനിയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് പള്‍സറിന്റെ ആഡംബര ജീവിതം ചര്‍ച്ചയാകുന്നത്.
സുപ്രീംകോടതിയില്‍ നിന്നുമാണ് പള്‍സറിന് ജാമ്യം കിട്ടിയത്. ഫീസ് ഏറെ വാങ്ങുന്ന അഭിഭാഷകനായിരുന്നു വാദിക്കാനെത്തിയത്. സാമ്പത്തിക സ്ഥിതിയില്‍ പിന്നോക്കം നില്‍ക്കുന്ന കുടുംബ സാഹചര്യമാണ് സുനിയുടേത്. എന്നിട്ടും എങ്ങനെയാണ് സുപ്രീംകോടതി ചെലവുകള്‍ സുനി നോക്കിയതെന്നത് ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ജാമ്യം കിട്ടി പുറത്തു വന്ന ശേഷമുള്ള ആഢംബ ജീവിതം. ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പു ജയിലില്‍ നിന്നും നേരിട്ടു വന്ന ഘട്ടത്തില്‍ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷര്‍ട്ടും ധരിച്ചു സുനില്‍കുമാര്‍ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ, സുനില്‍കുമാറിനെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയാന്‍ സുനില്‍കുമാര്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയില്‍ സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നിലപാട് കേസിനെ ഏതു വിധത്തില്‍ സ്വാധീനിക്കുമെന്നതും നിര്‍ണ്ണായകമാണ്. ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പല ഉന്നതരും സുനിയെ സഹായിക്കാനെത്തിയെന്നതാണ് വസ്തുത.
വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലില്‍ നിന്ന് ഏഴരവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് കിയ കാര്‍ണവല്‍ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാര്‍ ജീപ്പിലെത്തി. 16 മുതല്‍ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (ഗഘ 66ഉ 4000) കുട്ടനാട് ആര്‍ടിഒ രജിസ്‌ട്രേഷനില്‍ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സുനിയെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ, കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോള്‍ സുനി ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിചാരണക്കോടതിയില്‍ സുനിയുടെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നിരുന്നു. സെപ്തംബര്‍ അവസാന വാരത്തിലാണ് കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് സുനി പുറത്തിറങ്ങിയത്. കര്‍ശനവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എറണാകുളം ജില്ല വിട്ട് പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചത്. സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 10 പ്രതികളാണുള്ളത്. നടന്‍ ദിലീപും കേസില്‍ പ്രതിയാണ്. ദിലീപ് ഉള്‍പ്പെടെ എട്ടു വരെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 261 സാക്ഷികളുണ്ട്. 1600 രേഖകള്‍ കേസില്‍ കൈമാറി.