- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത
കൊച്ചി: പനമ്പള്ളി നഗറിലെ ഒരു ദിവസം പ്രായമുള്ള കുട്ടിയുടെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. യുവതി പീഡനത്തിലൂടെ ഗർഭിണിയായി എന്നാണ് കണ്ടെത്തൽ. യുവതിയിൽ നിന്നും ഇത്തരത്തിലൊരു മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. അവിവാഹിതയായ അതിജീവിതയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രസവത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ യുവതിക്കുണ്ട്. അതുകൊണ്ട് തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റും. പെൺകുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്തും. നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും ഈ ചോദ്യം ചെയ്യൽ. അതിന് ശേഷം പീഡനക്കേസും രജിസ്റ്റർ ചെയ്യും. പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ സംതൃപ്തി അറിയിച്ചാൽ ഉടൻ മൊഴിയെടുക്കാനും സാധ്യതയുണ്ട്.
നവജാത ശിശുവിന്റെ പിതാവിലേക്ക് അന്വേഷണം ഉടൻ എത്തും. ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് യുവതിയിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇയാളെ പൊലീസ് നിരീക്ഷണത്തിലാക്കി കഴിഞ്ഞു. വിശദ മൊഴി എടുത്ത ശേഷം എഫ് ഐ ആർ ഇടും. അപ്പോൾ മാത്രമേ ഇയാളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിടൂ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ യുവതിയിൽ നിന്നും എല്ലാം പൊലീസ് ചോദിച്ച് മനസ്സിലാക്കി. യുവതിയുടെ അച്ഛനും അമ്മയും ഇപ്പോൾ മാത്രമാണ് ഇതെല്ലാം അറിയുന്നത്. ഇക്കാര്യത്തിലും പൊലീസിന് സംശയങ്ങളില്ല. അതുകൊണ്ട് തന്നെ ഗർഭത്തിന് ഉത്തരവാദിയാകും ഈ കേസിലെ പ്രധാന വില്ലൻ. കുട്ടിയെ കൊന്നതും ഇയാളുടെ നിർദ്ദേശത്തിലാണോ എന്നും പൊലീസ് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ വിശദ പരിശോധനയ്ക്ക വിധേയമാക്കും. ഇതിൽ നിർണ്ണായക തെളിവ് കിട്ടുമെന്നാണ് സൂചന.
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 23കാരിയായ അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. ജനിച്ച് മൂന്ന് മണിക്കുറിനൂള്ളിൽ സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്ന് കമ്മീഷണറും അറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാർട്ട്‌മെന്റിലെ ഒരു ഫ്‌ളാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന ബിസിനസുകാരൻ, ഭാര്യ, മകൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഇതോടൊണ് നിർണ്ണായക വിവരങ്ങൾ പുറത്തു വന്നത്. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും അവൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വിശദ ചോദ്യം ചെയ്യലിൽ യുവതിയും എല്ലാം സമ്മതിച്ചു. പീഡകന്റെ പേരും പൊലീസിന് കൈമാറിയിട്ടുണ്ട്.
നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്‌ളാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഒടുവിൽ ഇതിൽനിന്ന് ബാർകോഡ് സ്‌കാൻ ചെയ്‌തെടുത്താണു പൊലീസ് ഫ്‌ളാറ്റിലേക്ക് എത്തിയത്. ഒരു പൊതി ഫ്‌ളാറ്റിന്റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണു സംശയമുന ഈ അപ്പാർട്ട്‌മെന്റിലേക്കു തിരിഞ്ഞത്.
ഇന്നു രാവിലെ 8.15നാണ് കുറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലാവുകയായിരുന്നു.