- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അക്രമി സംഘത്തെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് പൊക്കി പന്തളം പൊലീസ്
പന്തളം: വീടു കയറി കുടുംബാംഗങ്ങളെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടെ ആറു പേരെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി.
കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ(29), അയൽവാസിയും സുഹൃത്തുക്കളുമായ ഉളനാട് ബിനു ഡാനിയൽ (42), കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ചിഞ്ചു ഭവനിൽ,സഞ്ജു (22) എന്നിവരെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
നിരവധി അടിപിടി കേസുകളിൽ പ്രതികളായ സംഘം കഴിഞ്ഞ മാസം 15 ന് കുളനട പാണിൽ ചൂടുകാട്ടിൽ വല്യത്തകിഴക്കേതിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ ലോഡ്ജുകളിൽ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാൻ പൊലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. കന്യാകുമാരിയിൽ ഒളിവിലായിരുന്ന പ്രതികളെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ ജയരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്‌ഐ ബി. അനിൽകുമാർ, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതികളെ പിടികൂടിയത്.