- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിലെ ഡിപി കണ്ട് പ്രണയപരവശയായി; നഗ്ന ഫോട്ടോ അടക്കം കാമുകന് അയച്ചു കൊടുത്തു; നേരിൽ കണ്ടപ്പോൾ ഫോട്ടോയിലെ ഗ്ലാമറുള്ള മുഖമല്ല; പ്രണയത്തിൽ നിന്ന് പിന്മാറിയപ്പോൾ യോയോ ആപ്പിൽ പരിചയപ്പെട്ട എൻജിനീയറിങ് ബിരുദധാരി ശ്രമിച്ചത് പണം തട്ടാനും അപമനിക്കാനും; ഒടുവിൽ പരമശിവം കുടുങ്ങി; കോയമ്പത്തൂരിലെ ഓൺലൈൻ പ്രണയം ചതിയായപ്പോൾ
കോയമ്പത്തൂർ: ഓൺലൈൻ ആപ്പ് വഴി ആൾമാറാട്ടം നടത്തിയ കാമുകനെ കണ്ട് കാമുകി ഞെട്ടി. അതിന് ശേഷം ഭീഷണിയും കൂടി. ഇതോടെ യുവതി പൊലീസിൽ പരാതിയും കൊടുത്തു. ഇതോടെ യുവതിയെ കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീവില്ലിപുത്തൂർ കൂമപട്ടി വടക്ക് രഥവീഥിയിൽ എ. പരമശിവ(40)ത്തെയാണ് സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. അങ്ങനെ ഓൺലൈൻ പ്രണയ ചതി കാമുകനെ അഴിക്കുള്ളിലാക്കി.
നഗ്നഫോട്ടോകളും വീഡിയോകളും കൈക്കലാക്കി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നു. നഗ്നഫോട്ടോകൾ പ്രതി ബന്ധുക്കൾക്ക് അയച്ചുനൽകിയതായും ഐ.ടി. ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോൾ സത്യം ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എൻജിനീയറിങ് ബിരുദധാരിയായ പ്രതി യോയോ എന്ന ആപ്പ് വഴിയാണ് കോയമ്പത്തൂർ സ്വദേശിയായ 24-കാരിയെ പരിചയപ്പെട്ടത്. സ്വന്തം ഫോട്ടോയ്ക്ക് പകരം കാണാൻ ഭംഗിയുള്ള മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു പരിചയപ്പെടൽ. സൗഹൃദം പ്രണയമായി മാറി. ഇയാൾ ടെലഗ്രാം ആപ്പ് വഴിയും വാട്സാപ്പിലൂടെയും യുവതിയുമായി ബന്ധപ്പെട്ടു. വാട്സാപ്പിലും ടെലഗ്രാമിലുമെല്ലാം മറ്റൊരാളുടെ ഫോട്ടോയാണ് ഇയാൾ ഡി.പി.യായി ഉപയോഗിച്ചിരുന്നത്.
ഇതോടെ യുവതി ഇയാളുമായി കൂടുതൽ അടുപ്പത്തിലാവുകയും പ്രതിയുടെ ആവശ്യപ്രകാരം നഗ്നഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തു. അതിന് ശേഷം തനിക്ക് നേരിൽ കാണണമെന്ന് യുവതി പ്രതിയോട് ആവശ്യപ്പെട്ടത്. ഇരുവരും തമ്മിൽ നേരിൽക്കണ്ടതോടെ യുവാവ് തന്നെ കബളിപ്പിച്ചതായി യുവതി തിരിച്ചറിഞ്ഞു. ഇതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറി.
പ്രതികാരത്തിൽ യുവാവ് നഗ്നഫോട്ടോകൾ ബന്ധുക്കൾ അയച്ചുനൽകിയെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. അറസ്റ്റിലായ പരമശിവം ഇത്തരത്തിൽ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചു.
മറുനാടന് മലയാളി ബ്യൂറോ