- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഫ്ട് വെയർ ചെയ്ത നന്നാക്കാൻ നൽകിയ മൊബൈൽ ഫോൺ വാങ്ങാനെത്തി; പുതിയ സിമ്മും എടുത്തു; പിന്നാലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഷെൽഫിൽ നിന്ന് എടുത്തത്13000 രൂപ വില വരുന്ന പുതു പുത്തൻ മൊബൈൽഫോൺ: പത്തനംതിട്ടയിലെ മോഷ്ടാവ് കാമറയിൽ കുടുങ്ങുമ്പോൾ
പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈൽഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ കാമറയിൽ കുടുങ്ങി. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് സംഭവം. പത്തനംതിട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഗ്ളോബൽ മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്.
പത്തനാപരും കുന്നിക്കോട് സ്വദേശി മുഹമ്മദ് ഈസ എന്നയാളെന്ന് പരിചയപ്പെടുത്തി 11 ന് രാത്രിയാണ് മൊബൈൽ ഷോപ്പിലെത്തിയത്. തന്റെ കൈവശമുള്ള മൊബൈൽ ഫോൺ സോഫ്ട്വെയർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കടയിൽ വന്നത്. ഇതിനൊപ്പം ഒരു സിം കാർഡും ഇയാൾ എടുത്തു. തിരിച്ചറിയൽ രേഖകളിൽ നിന്നാണ് വിലാസം കിട്ടിയത്. സിം അയാൾ ആക്ടീവ് ആക്കിയിട്ടില്ല. എന്നാലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിറ്റേന്ന് കടയിലെത്തിയ ഇയാൾ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് 13000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫോൺ ആണ് മോഷ്ടിച്ചത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ സർവീസ് ചെയ്യാൻ കൊണ്ടു ചെന്ന ഫോണും മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നുണ്ട്.
കാക്കി ഷർട്ടും വരയൻ കൈലിമുണ്ടും ധരിച്ച് കടയിൽ ചെന്ന ഇയാൾ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് ജീവനക്കാരുടെ ശ്രദ്ധ മാറിയപ്പോൾ ഫോൺ മോഷ്ടിക്കുന്നത്. കൂളായി ഷെൽഫിന് അരികിലേക്ക് ചെന്ന് പുതിയ ഫോൺ എടുക്കുന്നതും കൈലിക്കുള്ളിൽ പൊതിഞ്ഞു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്