- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്ത പ്രമോദ്; പട്ടത്താനം നടങ്ങുമ്പോൾ
കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ആത്മഹത്യയും കൊലയുമെന്ന നിഗമനത്തിൽ പൊലീസ്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. പട്ടത്താനം സ്വദേശി ജവഹർ നഗറിൽ താമസിക്കുന്ന ജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
താനും കുഞ്ഞുങ്ങളും മരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്നലെ ഭാര്യയ്ക്കും സഹോദരിക്കും ജോസ് പ്രമോദ് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രമോദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് രാവിലെ വീട്ടുകാർ എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പുകൾ നടത്തുകയാണ്.
സ്റ്റെയർകേസിന്റെ കൈവരിയിലാണ് കുട്ടികളുടെ മൃദേഹങ്ങൾ കണ്ടെത്തിയത്. മുറിക്കുള്ളിലായിരുന്നു ജോസ് പ്രമോദിന്റെ മൃതദേഹം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവസമയം ഇവർ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മിൽ കുറച്ച് നാളായി അകൽച്ചയിലായിരുന്നു. പിജി പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ് എൻ വി സദനത്തിൽ താമസിച്ചാണ് പഠനം നടത്തുന്നത്.
ഏറെ നാളായി ഇവർ വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗൾഫിൽ ജോലി തേടി പോയി. എന്നാൽ എട്ട് വർഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല. സ്ഥിരം മദ്യപാനിയായിരുന്ന പ്രമോദും ഭാര്യയും തമ്മിൽ വഴക്കുകളുണ്ടായിരുന്നെന്നും സൂചനകളുണ്ട്.
തുടർ പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തോക്ക് മാറിയതിന് പിന്നാലെ കുടുംബവുമായി ഏറെ അകൽച്ചയിലായിരുന്നു. ഇക്കാരണങ്ങളിലാകാം പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന അനുമാനത്തിലാണ് പൊലീസ്. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്റെ അമ്മയെ വിളിച്ചറിയിച്ചു.
ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്.