- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാറിലും ഡ്രൈവിങ് ലൈസൻസിലും പ്രായം 24; അവിചാരിതമായി പാസ്‌പോർട്ട് കണ്ടപ്പോൾ 44 കഴിഞ്ഞെന്ന് ബോധ്യം വന്നു; 44കാരി 20 വയസ് കുറച്ചു പറഞ്ഞ് കബളിപ്പിച്ചു ! ലിവ് ഇൻ പങ്കാളിയായ കോഴിക്കോട് സ്വദേശിനിക്കെതിരേ പരാതിയുമായി പ്രവാസി; വിവാഹ വാഗ്ദാനം നൽകി ലൈംഗികമായ ഉപയോഗിച്ചെന്ന് യുവതിയും; പയ്യന്നൂർ കോടതിയിലെത്തിയ കേസ് ഇങ്ങനെ
കണ്ണൂർ: പ്രായം കുറച്ച് പറഞ്ഞ് തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് ലിവ് ഇൻ പങ്കാളിയായ യുവതിക്കെതിരേ പ്രവാസി കോടതിയിൽ. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പ്രവാസിയുടെ ആരോപണം. കോടതി നിർദ്ദേശപ്രകാരം യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ദുബായിൽ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും.
ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയിൽ പറയുന്നു. ആധാർ കാർഡിലും ഡ്രൈവിങ് ലൈസൻസിലും ഇതേ പ്രായമാണ്. എന്നാൽ അവിചാരിതമായി പാസ്‌പോർട്ട് കണ്ടപ്പോഴാണ് പങ്കാളിക്ക് ഇരുപതു വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിങ് ലൈസൻസിലും തിരിമറി നടത്തിയെന്നാണ് ആരോപണം.
വിശ്വാസ വഞ്ചന, ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയതായും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ മറ്റു പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രവാസിക്കെതിരേ യുവതിയും പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ