- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കിനിടെ അജ്ഞാതന്റെ കത്രിക പ്രയോഗം; വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിലെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു മാറ്റി; കള്ളനെ കണ്ടെത്താൻ കഴിയാതെ പൊലീസ് അന്വേഷണം; പയ്യന്നൂർ കരിവെള്ളൂരിലെ വിവാഹം വിവാദമാകുമ്പോൾ
പയ്യന്നുർ : പയ്യന്നുർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കരിവെള്ളൂർ ആണു വിവാഹ ഓഡിറ്റോറിയത്തിലെ ഭക്ഷണശാലയിലെ തിരക്കിനിടെ യിൽ ഇരുപതു വയസുകാരിയുടെ തലമുടി അജ്ഞാതൻ മുറിച്ചു മാറ്റിയതായി പരാതി. കരിവെള്ളൂർ സ്വദേശിയായ യുവതി വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് 20 സെന്റീമീറ്ററിലധികം മുടി നഷ്ടമായതായി അറിഞ്ഞത്.
ശനിയാഴ്‌ച്ച കരിവെള്ളൂർ ആണുരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത് വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭക്ഷണശാലയിലേക്ക് കടക്കാൻ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരക്കിനിടെയിൽ പെൺകുട്ടിയുടെ മുടിയാരോ പുറകിൽ നിന്നും കത്രിക കൊണ്ടു മുറിച്ചു മാറ്റുകയായിരുന്നു. മുടി മുറിച്ചു മാറ്റപ്പെട്ടതിന്റെ സങ്കടത്തിൽ യുവതി വീട്ടിൽ നിന്നും പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭക്ഷണശാല അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തി.
എന്നാൽ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി ക്യാമറയുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് ഓഡിറ്റോറിയം ഉടമകൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പയ്യന്നൂർ പൊലിസിൽ പരാതി നൽകി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സാമുഹ്യ വിരുദ്ധരാണ് അതിക്രമത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. ഏകദേശം ആയിരത്തിലേറെയാളുകൾ പങ്കെടുത്ത വിവാഹ ചടങ്ങിനിടെയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്.
ഇതു വളരെ ഗൗരവകരമായ കാര്യമായാണ് പൊലിസ് കാണുന്നത് ഡി.വൈ.എസ്‌പി കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം ഏകോപിക്കുന്നത്. നാണക്കേടു കൊണ്ടു പുറത്തിറങ്ങാൻ പറ്റാത്ത മനോവിഷമത്തിലാണ് വിദ്യാർത്ഥിനി കൂടിയായ പെൺകുട്ടി.




