- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ വൻ ജൂവലറി കവർച്ച: സി.സി.ടി.വി ക്യാമറകൾക്കു പച്ച പെയിന്റടിച്ചു ജൂവലറിയിൽ കടന്നു മോഷ്ടാക്കൾ; ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ കവർന്നു; ലോക്കർ തകർക്കാൻ സാധിക്കാത്തതിനാൽ സ്വർണ്ണാഭരണങ്ങൾ ഭദ്രം; അന്വേഷണം തുടങ്ങി പൊലീസ്
പയ്യന്നൂർ: പയ്യന്നൂർ നഗരത്തിൽ വൻ ജൂവലറി കവർച്ച. സ്വർണ്ണാം- വെള്ളിയാഭരണശാലയിലാണ് വൻ കവർച്ച നടന്നത്. പയ്യന്നൂർ നഗരത്തിലെ സെൻട്രൽ ബസാറിലെ പഞ്ചമി ജൂവലറിയിലാണ് കവർച്ച നടന്നത്.മുൻവശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറക്കും ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച മോഷ്ടാക്കൾ രണ്ട് ഷട്ടറുകളുടെയും പൂട്ട് തകർത്ത് അകത്ത് കയറി ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന 850 ഗ്രാം വെള്ളിയാഭരണങ്ങൾ കവർന്നിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ മോഷ്ടാക്കൾശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ചൊവ്വാഴ്‌ച്ചരാവിലെ 9.30 മണിയോടെയാണ് ജൂവലറി തുറക്കാനെത്തിയ ടൗണിലെ പവിത്ര ജൂവലറി ഉടമ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ ഗംഗോത്രിയിൽ അശ്വിനാണ്കവർച്ച നടന്നത് കണ്ടത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പൊലീസിലെത്തി പരിശോധിച്ചു.
പയ്യന്നൂർ പൊലീസിൽ ഉടമ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗവും പൊലിസ് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പയ്യന്നൂർ ഡി.വൈ. എസ്‌പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രൊഫഷനൽ മോഷണ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പയ്യന്നൂർ പൊലിസിന്റെ പ്രാഥമിക നിഗമനം.
പയ്യന്നൂർ നഗരത്തിൽ അസ്വാഭാവിക സാഹചര്യത്തിലെത്തിയ വാഹനങ്ങൾ തിരിച്ചറിയാൻ പൊലിസ് നഗരത്തിലെ സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. നേരത്തെ പിലാത്തറയിലും കരിവെള്ളൂരിലും ക്ഷേത്രകവർച്ച വ്യാപകമായി നടന്നിരുന്നു. ഈ മേഖലയിൽ ഭവനഭേദനവും കവർച്ചയും നടന്നിട്ടുണ്ട്. നഗരഹൃദയത്തിൽ നടന്ന ജൂവലറി കവർച്ച ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.




