- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെതത്തി; പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍; രണ്ട് പേരെ വിശദമായി ചോദ്യം ചെയ്ത് പോലീസ്
മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശികളായ നിജില്‍ രാജ്, പ്രഭിന്‍ലാല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടികെ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ജൂബിലി ജങ്ഷനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന സഹോദരങ്ങളെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് കൈയിലുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് കവരുകയായിരുന്നു. നേരത്തെ പിടിയിലായ രണ്ട് പ്രതികള്‍ റിമാന്‍ഡിലാണ്.