തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിയമവിരുദ്ധ ഹർത്താലിൽ അക്രമസമരം നടത്തി കുടുങ്ങിയത് നിരവധി പി.എഫ്.ഐ പ്രവർത്തരകരാണ്. ചോരത്തിളപ്പിൽ ബസിന് കല്ലെറിയാൻ പോയവർ ഇപ്പോൾ അഴിക്കുള്ളിൽ കരയുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതേസമയം ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതിനോടകം 2,390 പേരാണ് അറസ്റ്റിലയാത്. ഹർത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച 49 പേർ കൂടി അറസ്റ്റിലായി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം:

കേസ് അറസ്റ്റ്

തിരുവനന്തപുരം സിറ്റി - 25 70

തിരുവനന്തപുരം റൂറൽ - 25 169

കൊല്ലം സിറ്റി - 27 196

കൊല്ലം റൂറൽ - 15 165

പത്തനംതിട്ട - 18 143

ആലപ്പുഴ - 16 125

കോട്ടയം - 27 411

ഇടുക്കി - 4 54

എറണാകുളം സിറ്റി - 8 91

എറണാകുളം റൂറൽ - 17 47

തൃശൂർ സിറ്റി - 13 23

തൃശൂർ റൂറൽ - 27 48

പാലക്കാട് - 7 89

മലപ്പുറം - 34 253

കോഴിക്കോട് സിറ്റി - 18 93

കോഴിക്കോട് റൂറൽ - 29 100

വയനാട് - 7 116

കണ്ണൂർ സിറ്റി - 26 104

കണ്ണൂർ റൂറൽ - 9 31

കാസർഗോഡ് - 6 62

പിന്നാലെ എൻഐഎയും

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ താഴെത്തട്ടിലെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.

അതിനിടെ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൾ സത്താറിലെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്, ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്.

അതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലം പുനലൂരിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ റിയാലിറ്റി ഷോ താരവും പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതി ബാസിത്താണ് അറസ്റ്റിലായത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത്ത്.