- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസിൽ കയറാത്ത വിവരം പ്രധാന അദ്ധ്യാപികയോട് പറഞ്ഞെന്ന് സംശയം; സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി തല്ലി അവശനാക്കിയത് വീട്ടിൽ നിന്ന് വിളിച്ചിറക്കി
കണ്ണൂർ: തലശ്ശേരി ബി ഇ എം പി സ്‌ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സഹവിദ്യാർത്ഥികൾ അതിക്രൂരമായി മർദ്ദിച്ചതായ പരാതിയിൽ തലശേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധർമ്മടം ഒഴയിൽ ഭാഗത്തെ ഹർഷയിൽ ഷാമിൽ ലത്തീഫിനെയാണ് അതി ക്രൂരമായി മർദ്ദിച്ചത്. സുഹൃത്തുക്കളായ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയിൽ പ്രചരിക്കുന്നുണ്ട്. ചിറക്കരയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് 15 ഓളം പേർ ചേർന്ന മർദ്ദിച്ചത്. കഴുത്തിനും, കൈകൾക്കും ഷോൾഡറിനും പരിക്കേറ്റ ഷാമിൽ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കൾ വീട്ടിൽ നിന്നിറക്കി ചിറക്കരയിലെത്തിച്ച് മർദ്ദിച്ചത്.
ഷാമിൽ സംഘത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്ലാസിൽ കയറാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ അദ്ധ്യാപികയോട് പറഞ്ഞതായി സംശയിച്ചായിരുന്നു മർദ്ദനം. അതിക്രൂരമായി മർദ്ദിച്ച ശേഷം ഷാമിലിനെ കൊടുവള്ളിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് ബന്ധുവെത്തിയാണ് ഷാമിലിനെ ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം, മർദ്ദിച്ച വിദ്യാർത്ഥികളെക്കുറിച്ചുള്ള കാര്യങ്ങളൊന്നും ഷാമിൽ തന്നോട് പറഞ്ഞിട്ടില്ലെന്ന് സ്‌കൂൾ പ്രധാന അദ്ധ്യാപിക വ്യക്തമാക്കി ഷാമിലിനെ മർദ്ദിക്കുന്ന വീഡിയോ കണ്ട് ബന്ധു തളർന്ന് വീണ് പരിക്കറ്റതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കൾ തലശ്ശരി പൊലീസിൽ പരാതി നൽകിയതു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.




