- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം കടിച്ച് ആന ചരിഞ്ഞതു തേടിപ്പോയി; കിട്ടിയത് വൻ മൃഗവേട്ട സംഘത്തെ; ഒരാൾ അറസ്റ്റിൽ; 70 കിലോ മ്ലാവിറച്ചിയും പിടികൂടി
കോന്നി: തണ്ണിത്തോട് പറക്കുളം പ്ലാന്റേഷൻ കോർപ്പറേഷൻ ബി ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘത്തിൽ ഉൾപ്പെട്ട ഒരാളെ വനപാലക സംഘം പിടികൂടി. റാന്നി ഡിവിഷനിൽ വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടി ആന ചരിഞ്ഞതിനെ തുടർന്ന് നടത്തി വന്ന പരിശോധനകളുമായി ബന്ധപ്പെട്ട് പറക്കുളം പ്ലാന്റഷൻ ഭാഗങ്ങളിൽ തെരച്ചിൽ നടത്തുമ്പോഴാണ് വനാതിർത്തിയോട് ചേർന്ന് 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘത്തിൽ ഉൾപ്പെട്ട തണ്ണിത്തോട് വി.കെ. പാറ ഈട്ടിമൂട്ടിൽ സോമരാജനെ വനപാലക സംഘം പിടികൂടിയത്.
ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ച ശേഷം കോടതിയിൽ ഹാജരാക്കും. പന്നിപ്പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്. പന്നിപ്പടക്കം നിർമ്മിക്കുന്നതിൽ വിദഗ്ധനും മുഖ്യ സൂത്രധാരനുമായ തണ്ണിത്തോട് വി.കെ പാറ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയും സഹായി രതീഷ്ഭവനിൽ ഹരീഷും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഉർജിതമാക്കി.പടക്കം പൊട്ടി ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. റെജികുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ് ) എം.കെ. ഗോപകുമാർ, എസ്.എഫ്.ഒ എസ് അജയൻ, ബി.എഫ്.ഒ മാരായ വി. ഗോപകുമാർ, ബി ഷിബുരാജ്, ബി. ഡാലിയ, ഐശ്വര്യ സൈഗാൾ, ആദിത്യ സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്