- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ പ്രകൃതി വിരുദ്ധലൈംഗിക പീഡനം; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു പേർക്കെതിരേ പൊലീസിന്റെ നടപടി
തിരുവല്ല: തിരുവല്ലയിൽ സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പീഡനത്തിനിരയായ കുട്ടിയുെടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.
പുറമറ്റം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പതിനഞ്ചുകാരായ സീനിയർ വിദ്യാർത്ഥികളുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഓണാവധിയോട് അനുബന്ധിച്ച് സ്വന്തം വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും തിണിർത്ത പാടുകൾ മാതാവ് കണ്ടു. കുട്ടിയോട് വിവരം ചോദിച്ചെങ്കിലും ഒന്നും തന്നെ വെളുപ്പെടുത്തിയില്ല.
മടങ്ങി പോകേണ്ട സമയമായപ്പോൾ താൻ ഇനി ഹോസ്റ്റലിലേക്ക് പോകില്ലെന്നും വിട്ടാൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുമെന്നും കുട്ടി മാതാവിനോട് പറഞ്ഞു. തുടർന്ന് ഓണാവധിക്ക് ശേഷം ഹോസ്റ്റലിൽ നിന്നും കുട്ടിയെ മാതാവിന്റെ തിരുവല്ലയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. മാതൃ സഹോദരിയോടാണ് കഴിഞ്ഞ മൂന്ന് മാസക്കാലമായി തനിക്ക നേരെ നടന്ന പീഡന വിവരം കുട്ടി പറഞ്ഞത്. ഇതേ തുടർന്ന് കുട്ടിയുടെ മാതാവ് തിരുവല്ല ഡിവൈ.എസ്‌പിക്ക് പരാതി നൽകിയത്.
പരാതി സംബന്ധിച്ച റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്ന് ഡി വൈഎസ് പി ടി. രാജപ്പൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷമാണ് സംഭവം സംബന്ധിച്ച് അറിയുന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും എസ് പി ക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നാളെ പരാതി നൽകുമെന്ന് പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്