- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വീഡിയോ കാട്ടി ലൈംഗിക പീഡനത്തിന് ശ്രമം; നടക്കാതെ വന്നപ്പോൾ ലൈംഗിക അതിക്രമം; ഏറ്റവുമടുത്ത ബന്ധുവായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ചു; ഒളിവിൽ പോയ യുവാവിനെ പോക്സോ കേസിൽ അറസ്റ്റു ചെയ്തു പൊലീസ്
റാന്നി: ഏറ്റവുമടുത്ത ബന്ധുവായ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതി്രകമം കാട്ടിയെന്ന് പരാതിയിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി ചേപ്പാട് കാഞ്ഞൂർ ഇടവക്കാട് വീട്ടിൽ നിന്നും റാന്നി ചേത്തയ്ക്കൽ ക്ഷേത്രത്തിനുസമീപം തടത്തേൽ വീട്ടിൽ താമസിക്കുന്ന റോയ് വർഗീസ് (34) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്.
പ്രതി പെൺകുട്ടിയോട് പലതവണ ലൈംഗിക അതിക്രമം കാട്ടുകയും തന്റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. വിവരമറിഞ്ഞ പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു.
ഈമാസം മൂന്ന്, നാല് തീയതികളിലായിരുന്നു ലൈംഗികാതിക്രമം നടന്നത്. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സിം ഉപേക്ഷിച്ച് സ്ഥലം വിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി കുടുക്കുകയായിരുന്നു.
എറണാകുളത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എസ് ഐ ശ്രീജിത്ത് ജനാർദ്ദനൻ, എസ് സി പി ഓ ബിജു മാത്യു, സി പി ഓമാരായ ഷിന്റോ പി ടി, ഉണ്ണികൃഷ്ണൻ, ലിജു എൽ ടി എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്