കണ്ണൂർ: തളിപ്പറമ്പിൽ കഴിഞ്ഞദിവസം അതിവേഗ പോക്‌സോ കോടതി ജഡ്ജി സി മുജീബ് റഹ്‌മാൻ, മുരളീധരന് ജീവിതാന്ത്യം വരെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. വളരെ അപൂർവമായി മാത്രമാണ് ഒരാൾക്ക് ജീവിതാന്ത്യം വരെ ജയിൽ ശിക്ഷ ഇന്ത്യയുടെ നിയമപ്രകാരം ലഭിക്കാറ്. പീഡനക്കേസിനാണ് മുരളീധരന് ജീവിതാന്ത്യം വരെ ജയിലിൽ ശിക്ഷ അനുഭവിക്കണം എന്ന വിധി പുറപ്പെടുവിച്ചത്.

2014 യിൽ പരിചയക്കാരിയായ പെൺകുട്ടിയെ വീട്ടിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മുരളീധരൻ എന്ന പരിചയക്കാരൻ വീട്ടിൽ കയറി കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. 13 വയസ്സുള്ള പെൺകുട്ടിയെ ആയിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിൽ കയറി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2014 ഓഗസ്റ്റ് 11 ന് അന്നത്തെ പെരിങ്ങോം എസ് ഐ ആയിരുന്ന പി ബി സജീവൻ പ്രതിയെ അറസ്റ്റ് ചെയ്തു.

ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കേറ്റ് ഷെറി മോൾ ജോസ് ആയിരുന്നു കോടതിയിൽ ഹാജരായത്. കൃത്യമായ തെളിവുകൾ സഹിതമാണ് കോടതിയിൽ വാദം നടന്നത്. ആയതിനാൽ തന്നെ പ്രതിക്ക് രക്ഷപ്പെടാനായി ഒരു പഴുതും ഉണ്ടായില്ല. ഇയാൾ കുറ്റം ചെയ്തതായി കോടതിയിൽ തെളിഞ്ഞു. ലൈംഗികമായി പീഡിപ്പിച്ചതിന് ജീവിതകാലം മുഴുവൻ കഠിനതടവാണ് മുരളീധരൻ അനുഭവിക്കേണ്ടി വരിക. ഇതിനുപുറമേ അമ്പതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതിനാൽ ഏഴുവർഷം തടവും കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനു മൂന്നുവർഷം തടവും ഇയാൾ അനുഭവിക്കണം. കണ്ണൂർ ജില്ലയിലെ എരമം കുറ്റൂർ സ്വദേശിയാണ് പ്രതി എൻ കെ മുരളീധരൻ. നാട്ടിൽ അത്യാവിശ്യം നല്ല നടപ്പുണ്ടായിരുന്ന വ്യക്തിയായ മുരളീധരനെ അറസ്റ്റ് ചെയ്തത് 2014ലിൽ നാടിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു.

തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയാണ് എട്ടു വർഷത്തിനിപ്പുറം അപൂർവങ്ങളിൽ അപൂർവമായ ജീവിതാന്ത്യം വരെ തടവു ശിക്ഷ വിധിച്ചത്. ജഡ്ജിയായ സി മുജീബ് റഹ്‌മാനും. പോക്‌സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ലൈംഗികമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഒരാൾക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിക്കുന്നത് അപൂർവമാണ്. ഈ ഇത്തരത്തിലുള്ള അക്രമങ്ങൾ കുറക്കാൻ പ്രേരകമാകും എന്നാണ് ഉയരുന്ന വിലയിരുത്തൽ.