- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പനും മകളും തമ്മിൽ നാലു വർഷത്തെ അവിഹിത ബന്ധം; ബന്ധത്തിൽ പിറന്ന മൂന്ന് ശിശുക്കളെ വീടോയിന്റെ ബേസ്മെന്റിൽ കുഴിച്ചിട്ടു മൂടി; പിതാവും പുത്രിയും തമ്മിലുള്ള മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കഥ പോളണ്ടിൽ
നിഷിദ്ധ സംഗമങ്ങളുടെ വാർത്തകൾ ഏറിവരുമ്പോൾ മനസ്സാക്ഷിയുള്ളവർ മരവിച്ചിരിക്കുകയാണ്, ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നോർത്ത്. മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമ ദിശയിലെവിടെയും പരിപാവന ബന്ധങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഇന്ന് കേവലം ലൈംഗിക തൃഷ്ണ ശമിപ്പിക്കുന്നതിനുള്ള ഉപാധികൾ മാത്രമായി തരം താഴുമ്പോൾ നാം അറിയാതെയൊന്ന് ചിന്തിച്ചുപോകും, ഇതുവരെ മനുഷ്യകുലം നേടിയതെന്തെന്ന്. അത്തരം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് പോളണ്ടിൽ നിന്നും വരുന്നത്.
പോയ്റ്റർ ജിറാസിക് എന്ന 54 കാരനും അയാളുടെ സ്വന്തം മകൾ പൗളിന ജെറാസിക് എന്ന 20 കാരിയുമായി ഉണ്ടായിരുന്നത് പിതൃ-പുത്രി ബന്ധമായിരുന്നില്ല. മറിച്ച് ഇരുവർക്കും ഇടയിൽ ദീർഘകാലമായി നിലനിന്നിരുന്നത് ലൈംഗികത ഉൾപ്പെട്ട ബന്ധമായിരുന്നു. നാല് വർഷത്തോളം നീളുന്ന ബന്ധത്തിൽ, പിതാവിന് പുത്രിയിൽ പിറന്ന മക്കളെയെല്ലാം കൊന്ന് വീടിന്റെ ബേസ്മെന്റിൽ കുഴിച്ചിടുകയും ചെയ്തു.
വടക്കൻ പോളണ്ടിലെ സെർനികി എന്ന ഗ്രാമത്തിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. മൂന്ന് കുരുന്നുകളുടെ ശരീരാവശിഷ്ടങ്ങളായിരുന്നു ഈ ബേസ്മെന്റിൽ നിന്നും ലഭിച്ചത്. ഒരു സാമൂഹിക സംഘടനയിൽ നിന്നും ലഭിച്ച ഞെട്ടിക്കുന്ന വിവരത്തിന്റെ പുറത്ത് പൊലീസ് ഈ വീട്ടിൽ അന്വേഷണത്തിന് എത്തിയതായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി, വീട് മുഴുവൻ പരിശോധിക്കുന്നതിനിടയിൽ ബേസ്മെന്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് അവർ തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ലഭിച്ചത്. അതിൽ രണ്ട് മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്, ബേസ്മെന്റിൽ അധികം ആഴത്തിൽ അല്ലാതെ കുഴിച്ചിട്ട നിലയിലായിരുന്നു. മറ്റൊന്ന്, ബേസ്മെന്റിൽ തന്നെ അഴുകാൻ വിട്ട നിലയിലുമായിരുന്നു. ഇരുണ്ട ഇടനാഴികളിലൂടെ ഇഴഞ്ഞു നീങ്ങിയായിരുന്നു പൊലീസ് ഇത് കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
പ്രദേശ വാസികളെ ഉദ്ധരിച്ചുകൊണ്ട് ചില പ്രാദേശിക മാധ്യമങ്ങളാണ് പിതാവും പുത്രിയും തമ്മിൽ കഴിഞ്ഞ നാല് വർഷക്കാലമായി അവിശുദ്ധ ബന്ധത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മകളെ മറ്റ് പുരുഷന്മാർ നോക്കാതിരിക്കാനായി പൗളിനയുടെ പിതാവ് അവരുടെ തല മുണ്ഡനം ചെയ്തിരുന്നതായി പൗളിന ജോലി ചെയ്തിരുന്ന കേക്ക് ഷോപ്പിലെ സഹപ്രവർത്തകർ പറയുന്നു. പിതാവിനെ ദൈവമായായിരുന്നു പൗളിന പരിഗണിച്ചിരുന്നതെന്നും സഹപ്രവർത്തകർ പറയുന്നു.
ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്ന പിതാവിന്റെയും പുത്രിയുടെയും പേരിൽ ഒന്നിലധികം കൊലപാതക കേസുകളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഒപ്പം നിയമവിരുദ്ധമായ നിഷിദ്ധ സംഗമത്തിനും കുറ്റം ചാർത്തിയിട്ടുണ്ട്. ഇപ്പോഴും പൗളിന ഗർഭിണിയാണെന്ന് വിശ്വസിക്കുന്നതായി ഷോപ്പിലെ മറ്റൊരു സഹപ്രവർത്തക പറഞ്ഞു. വയറിന് മേൽ ബെൽറ്റ് മുറുക്കി കെട്ടിയാണ് അവർ ഈയിടെയായി ഷോപ്പിൽ എത്താറുള്ളതെന്നും സഹപ്രവർത്തക പറഞ്ഞു.
കണ്ടെത്തിയ മൃതദേഹങ്ങളിൽ രണ്ടെണ്ണം ഇയാൾക്ക് പൗളിനയിൽ ജനിച്ച കുഞ്ഞുങ്ങളുടെതാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ പരസ്പര സമ്മതപ്രാകാരം ബന്ധപ്പെടുകയായിരുന്നു. മൂന്നാമത്തെ മൃതദേഹം ഇയാൾക്ക് മറ്റൊരു മകളിൽ ജനിച്ച കുഞ്ഞിന്റെതാണെന്നും വ്യക്തമായിട്ടുണ്ട്. ആ പുത്രിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് തെളിഞ്ഞതായും പൊലീസ് അറിയിക്കുന്നു.
ഇയാളുടെ ഭാര്യയുമായി ഇയാൾ നിത്യേന വഴക്ക് ഉണ്ടാക്കുമായിരുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ അയാൾ മക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നതായും അത് തടയാനാവാതെ നിസ്സഹായയായി ഭാര്യ അത് സഹിക്കുകയുമായിരുന്നു എന്ന് ഒരു കുടുംബ സുഹൃത്തും പറയുന്നു. ഭാര്യ പിന്നീട് സംശയകരമായ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. പത്തുകൊല്ലങ്ങൾക്ക് മുൻപ് ഇയാളെ കുറിച്ച് നിഷിദ്ധ സംഗമത്തിന്റെ പേരിൽ പരാതി ലഭിച്ചിരുന്നെങ്കിലും അന്ന് പൊലീസിന് മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ല.




