- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കായി വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി; പണം കവർന്ന കേസിലെ പ്രതി റിമാൻഡിൽ; പിടിയിലായത് കോഴിക്കോട് മാങ്കടവിലെ മുഹമ്മദ് താഹ; നിരവധി കേസുകളിലെ പ്രതിയായ താഹയെ പൊലീസ് പൊക്കിയത് നാട്ടുകാരുടെ സഹായത്തോടെ
കണ്ണൂർ: കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും താഴെ ചൊവ്വയിലേക്ക് ഓട്ടോറിക്ഷ ഡ്രൈവറെ ട്രിപ്പുവിളിച്ചു കൊണ്ടു പോയതിനു ശേഷം കൊള്ളയടിച്ച കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പൊലിസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളപട്ടണം മന്ന മായിച്ചാൻ കുന്നിൽ വാടകയ്ക്കു താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ മാങ്കടവിലെ എം. കെഹൗസിൽ എം.കെ മുഹമ്മദ് താഹയെയാണ്(51) കണ്ണൂർ ടൗൺ സി. ഐ ബിനുമോഹനും സംഘവും പിടികൂടിയത്.
ടാക്സിയും ഓട്ടോറിക്ഷയും വാടകയ്ക്കു വിളിച്ച് ഡ്രൈവർമാരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുന്നതാണ്ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.തിങ്കളാഴ്‌ച്ചഉച്ചയ്ക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും ഓട്ടോറിക്ഷ താഴെചൊവ്വയിലേക്ക്ട്രിപ്പുവിളിക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 8500 ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് താഴെചൊവ്വയിൽ വെച്ചു പ്രതി പിടിയിലായത്. ജില്ലയുടെ പലഭാഗത്തും ഇയാൾ സമാനമായ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. നേരത്തെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട അടുത്ത കാലത്ത് പുറത്തിറങ്ങി വീണ്ടും കൊള്ളയടി തുടരുകയായിരുന്നു. മാന്യമായി വസ്ത്രം ധരിച്ച് ജന്റിൽമാൻലുക്കിലെത്തുന്ന ഇയാൾഓട്ടോഡ്രൈവറുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ട്രിപ്പുവിളിച്ചുകൊണ്ടു പോയി കൊള്ളയടിക്കുകയുമാണ് ചെയ്തിരുന്നത്.
ഇതിനിടെ പലകാരണങ്ങൾ പറഞ്ഞ് ആയിരം മുതൽ പതിനായിരം വരെ ഇയാൾ കടംവാങ്ങിയതായും പരാതിയുണ്ട്. എന്നാൽ കൊള്ളയടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി മുഹമ്മദ് താഹ കണ്ണൂരിൽ വാടകയ്ക്കു താമസിച്ചുവരികയാണ്. നേരത്തെ നിരവധി തട്ടിപ്പ്, പിടിച്ചു പറി കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ വിമാനത്താവളത്തിനടുത്തുള്ള ടൗണായ ചാലോട് ഇതിനു സമാനമായ രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അതിനു പിന്നിൽ എം.കെ മുഹമ്മദ് താഹയാണോയെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
ഈക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂർ ടൗൺ എസ്. ഐ നസീബ് പറഞ്ഞു. കാഴ്‌ച്ചയിൽ മാന്യമായ വസ്ത്രധാരണം നടത്തി ചാലോടെത്തിയ അജ്ഞാതൻ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി സൗഹൃദത്തിലാവുകയും ട്രിപ്പുവിളിച്ചു കൊണ്ടു പോയി ഇവരിൽ നിന്നും പണം കടംവാങ്ങിമുങ്ങുകയായിരുന്നു. ചാലോട് ഓട്ടോസ്റ്റാൻഡിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ പിപി ബാലകൃഷ്ണന് 9500 രൂപയും കുറ്റിയാട്ടൂർ വടുവൻകുളം സ്വദേശി പി.കെ ധനേഷിന് 11,600 രൂപയും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പണം തട്ടിയയാളുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇതു മുഹമ്മദ് താഹയാണോയെന്നു പരിശോധിക്കുമെന്നും തിരിച്ചറിയൽ പരേഡ് നടത്തുമെന്നും കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.താഴെചൊവ്വയിൽ നിന്നും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ മുഹമ്മദ് താഹ തൊട്ടടുത്തുള്ള പള്ളിവളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ പള്ളിക്കമ്മിറ്റിഭാരവാഹികളുടെ സഹായത്തോടെയാണ് താഹയെ വ്യാപാരികളും നാട്ടുകാരും കൂടി പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.




