- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'എന്നെ പാപ്പു എന്ന് വിളിക്കണം, ഐ ലവ് യൂ'; ലേഡി ഡോണിനെ ശല്യം ചെയ്ത് പോലീസ് ഇൻസ്പെക്ടർ; വീട്ടിലേക്ക് വരാൻ താല്പര്യം, അശ്ലീല സന്ദേശങ്ങളും അർദ്ധരാത്രിയിലെ ഫോൺ വിളികളും; ഗുണ്ടാ ആക്ട് ചുമത്തിയകുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ വെളിപ്പെടുത്തൽ; ആ 'സന്ദേശ' വിവാദം ഇങ്ങനെ

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയോടെ സന്ദേശമയക്കുന്നതായി ഗുണ്ടാനേതാവായ സ്ത്രീയുടെ പരാതിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബെംഗളൂവിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ യശസ്വിനി എന്ന യശസ്വിനി ഗൗഡ(47)യാണ് പോലീസ് ഇൻസ്പെക്ടറായ പാപ്പണ്ണയ്ക്കെതിരേ ബെംഗളൂരു കമ്മീഷണർ ഓഫീസിൽ പരാതി നൽകിയത്. യശസ്വിനിയുടെ പരാതിയിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.
ദിവസവും രാവിലെയും രാത്രിയും പാപ്പണ്ണ ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും തന്റെ വീട്ടിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചതായും യശസ്വിനി ആരോപിക്കുന്നു. ഇൻസ്പെക്ടറെ 'പാപ്പു' എന്ന് വിളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. 'ഐ ലവ് യൂ' എന്ന് സന്ദേശമയച്ചതായും ഇതിനുപുറമെ അശ്ലീലച്ചുവയുള്ള നിരവധി സന്ദേശങ്ങൾ അയച്ചതായും ഇവർ പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ അയച്ചതെന്ന് അവകാശപ്പെടുന്ന ചില സന്ദേശങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
തനിക്കെതിരെ നേരത്തെ പലതവണ ഇൻസ്പെക്ടർ പാപ്പണ്ണ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യശസ്വിനി ഗൗഡ ആരോപിച്ചു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു. തന്റെ പേരിലുള്ള ക്രിമിനൽ പശ്ചാത്തലം മുതലെടുത്താണ് ഇൻസ്പെക്ടറുടെ നീക്കമെന്നാണ് ഇവരുടെ പക്ഷം.
ബെംഗളൂരു അധോലോകത്തെ സജീവ സാന്നിധ്യമായ യശസ്വിനി ഗൗഡ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ടാണ് ഇവർ അവസാനം അറസ്റ്റിലായത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) യശസ്വിനിക്കെതിരെ ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്. ലേഡി ഡോണിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇത് വലിയ രാഷ്ട്രീയ-സമൂഹിക ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.


