- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നിരവധി തവണ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെയും ലൈംഗികാതിക്രമമെന്ന് പരാതി; പോക്‌സോ കേസിൽ പൊലീസുകാരന് സസ്പെൻഷൻ; പ്രതി ഒളിവിൽ
കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. മക്കളെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകിയെന്നും റൂറൽ എസ് പിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. താമരശേരി ഡിവൈഎസ്‌പിക്ക് നൽകിയ പരാതി കൂരാച്ചുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. വിനോദ് കുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മറ്റൊരു കേസും ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുമാസത്തിലേറെയായി വിനോദ് കുമാർ അവധിൽ തുടരുകയാണ്. വിനോദ് കുമാർ ഒളിവിലാണ്.
12ഉം 13ഉം വയസുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തത്.
പല തവണ പീഡിപ്പിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും ആരോപിച്ച് അമ്മയും നേരത്തേ വിനോദ് കുമാറിനെതിരെ താമരശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പോക്‌സോ കേസിനു പിന്നാലെ വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു.
പെൺകുട്ടികളുടെ മാതാവ് ഇയാൾക്കെതിരെ പീഡന പരാതിയിൽ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികളുടെ മൊഴിയും വരുന്നത്. കഴിഞ്ഞ മാസം 13ാം തിയതിയാണ് ഒരു കുട്ടി മൊഴി നൽകിയത്. ഇന്നലെ രണ്ടാമത്തെ കുട്ടിയും മൊഴി നൽകി. കഴിഞ്ഞ ഒരുമാസമായി പ്രതി മെഡിക്കൽ ലീവിലാണെന്നാണ് സ്റ്റേഷനിൽ നിന്നുള്ള വിവരം.
മറുനാടന് മലയാളി ബ്യൂറോ