- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്ഥിരം റൗണ്ട്സിന് ഇറങ്ങിയ ജീപ്പിന്റ കറക്കത്തിൽ പന്തികേട്; എസ്ഐ യുടെ പെരുമാറ്റത്തിലും സംശയം; വാഹനത്തിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങുന്നില്ല; വിടാതെ പിന്തുടർന്നു; ഡ്യൂട്ടിക്കിടെ പോലീസുകാർ ചെയ്തത്; ഇതാണോ..നിങ്ങളുടെ രാത്രി പരിപാടിയെന്ന് നാട്ടുകാർ
കൊല്ലം: ജനങ്ങളുടെ നല്ല സുരക്ഷയ്ക്ക് വേണ്ടിയാണ് പോലീസുകാർ സമൂഹത്തിൽ പ്രവർത്തിക്കുന്നത്. രാവും പകലുമില്ലാതെ അവർ സേവനം അനുഷ്ഠിക്കുന്നു. പക്ഷെ ചില പോലീസുകാരുടെ മോശം സ്വഭാവം
കാരണം മുഴുവൻ സേനയ്ക്ക് ചീത്തപ്പേര് കേൾക്കുകയും ചെയ്യുന്നു. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത്. ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ച് എന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ചു.
രാത്രിയിൽ സ്ഥിരം റൗണ്ട്സിന് ഇറങ്ങിയ ജീപ്പിന്റ കറക്കത്തിൽ പന്തികേട് തോന്നിയ പ്രദേശവാസികൾ പോലീസ് വാഹനത്തെ പിടിച്ചുനിർത്തുകയായിരുന്നു. പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങേറിയത്. എസ്ഐ യുടെ പെരുമാറ്റത്തിലും സംശയം തോന്നി. അതുപോലെ വാഹനത്തിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങാതെ ഇരുന്നതും നാട്ടുകാർക്ക് സംശയത്തിന് ഇടവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം പത്തനാപുരത്താണ് സംഭവം ഉണ്ടായത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ചു. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല.
തടഞ്ഞ നാട്ടുകാരെ തട്ടിനീക്കിയാണ് പൊലീസുകാർ വാഹനവുമായി സ്ഥലത്ത് നിന്ന് പോയത്. എന്നാൽ മദ്യലഹരിയിൽ എത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ് ഐ സുമേഷിൻ്റെ വിശദീകരണം. സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഡ്രൈവറും താനും സ്ഥലത്ത് നിന്ന് മാറിയതെന്നാണ് എസ്ഐ പറയുന്നത്. ഏപ്രിൽ 4 ന് രാത്രി നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്.