- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പോലീസ് വെടിയുതിര്‍ത്തു; വെടിയേല്‍ക്കാതെ പ്രതി ഓടി രക്ഷപെട്ടു; എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് വെടിയുതിര്‍ത്തതെന്ന് പോലീസ്
തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പോലീസ് വെടിയുതിര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിര്‍ത്തു. പ്രതിയായ കയ്രി കിരണ്‍ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് എസ്എച്ച്ഒ തസ്‌നിം അബ്ദുസമദ് വെടിവച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കിരണ്‍. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസില്‍ ഉള്‍പ്പെടുത്തി നാടുകടത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കിരണ്‍ ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു.
ഇതറിഞ്ഞ എസ്എച്ച്ഒ തസ്‌നിം അബ്ദുസമദിന്റെ സംഘം കിരണിനെ പിടികൂടാന്‍ പോയതായിരുന്നു. സംഘര്‍ഷത്തിനിടയില്‍ വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ച കിരണില്‍ നിന്ന് രക്ഷപ്പെടാനാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തതെന്നാണ് സംഘം പറയുന്നത്. രണ്ട് മൂന്ന് തവണ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെട്ടുകത്തി വീശുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ പലരും രക്ഷപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.




