- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊന്ന കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ; സുബ്ബുലക്ഷ്മിയെ യുവ ദമ്പതികൾ കൊലപ്പെടത്തിയത് സ്വർണം തട്ടിയെടുക്കാൻ; തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്ക് കേരളത്തിൽ പിടിവീഴുമ്പോൾ
കണ്ണൂർ: തമിഴ് നാട് പൊള്ളാച്ചിയിലെ മഹാലിംഗപുരം പൊലിസ് സ്റ്റേഷൻ പരിധിയിൽ കോളേജ് വിദ്യാർത്ഥിനിയായ സുബ്ബുലക്ഷ്മിയെ കൊന്ന് സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികളായ യുവ ദമ്പതികൾ കണ്ണൂർ പൊലിസിന്റെ പിടിയിലായി. കോയമ്പത്തൂർ സ്വദേശി സുജയ് (32) ഭാര്യയും മലയാളിയുമായ രേഷ്മ (25) എന്നിവരെയാണ് കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മെയ് രണ്ടിന് പ്രതിയായ സുജയ് യുടെ തമിഴ് നാട് സ്വദേശിനിയായ കാമുകിയെ രണ്ടു പേരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നാടു വിടുകയായിരുന്നു. തമിഴ്‌നാട് പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികൾ കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്നതായി വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ ടൗൺ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ പ്രതികളെ ഗ്രീൻ പാർക്ക് റെസിഡൻസിയിൽ നിന്നും പിടികൂടുകയായിരുന്നു.
തുടർന്ന് തമിഴ് നാട് പൊലിസെത്തി പ്രതികളെ അറസ്റ്റു ചെയ്തു തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചെ കൊലപാതകമായിരുന്നു സുബ്ബുലക്ഷ്മിയുടത്. പ്രതികൾ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട് ഡി.ജി.പി കേരളത്തിലെ പൊലീസ് അധികൃതർക്ക് പ്രതികളുടെ ഫോട്ടോ യുൾപ്പെടെ കൈമാറിയിരുന്നു.




