കൊച്ചി: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പത്തനംതിട്ട പോപ്പുലർ ഫിനാൻസിയേഴ്‌സ് ഉടമ തോമസ് ഡാനിയലിന് ജാമ്യം കിട്ടിയതിന് പിന്നിൽ വമ്പൻ അട്ടിമറി. റിമാൻഡ് കാലാവധി നീട്ടുന്നതിൽ പ്രത്യേക കോടതിക്കു പറ്റിയ പിഴവു ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി. കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ജാമ്യം അനുവദിച്ചത്.

ജൂലായ് ഏഴിന് കോടതിയിൽ ഹാജരാക്കിയ തോമസ് ഡാനിയലിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒമ്പതുവരെ നീട്ടിയിരുന്നു. എന്നാൽ മുഹറം പ്രമാണിച്ച് ഓഗസ്റ്റ് എട്ടിനു പ്രഖ്യാപിച്ചിരുന്ന അവധി ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയതിനാൽ അന്ന് പ്രതിയെ ഹാജരാക്കാനായില്ല. ഓഗസ്റ്റ് എട്ടിന് പോപ്പുലർ ഫിനാൻസിയേഴ്സ് തട്ടിപ്പുകേസ് പരിഗണിച്ച കോടതി ഇത് ഓഗസ്റ്റ് 19-ലേക്ക് മാറ്റിയെങ്കിലും പ്രതിയുടെ റിമാൻഡിനെക്കുറിച്ച് ഉത്തരവിൽ വിശദീകരിച്ചില്ല. ഈ പഴുതാണ് മുതലാളിയക്ക് തുണയായത്.

റിമാൻഡ് കാലാവധി നീട്ടാത്തതിനാൽ ഓഗസ്റ്റ് ഒമ്പതു മുതൽ അനധികൃതമായി തടവിലാണെന്ന് തോമസ് ഡാനിയൽ വാദിച്ചത് കണക്കിലെടുത്താണ് ഇടക്കാല ജാമ്യം അനുവദിച്ചത്. നിയമപരമായി ഇതിൽ ശരിയുമുണ്ട്. ജാമ്യംകിട്ടാനുള്ള കള്ളക്കളിയാണോ കോടതിയിൽ നടന്നതെന്ന സംശയം സജീവമാണ്. പ്രോസിക്യൂട്ടറും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നില്ല. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കേസ് പരിഗണിക്കുന്ന ദിനങ്ങളിൽ ഹാജരാകണം, കുറ്റകൃത്യങ്ങളിൽ ഇടപെടരുത് എന്നീ വ്യവസ്ഥകളും ഉണ്ട്. തിങ്കളാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കോടികളുടെ നിക്ഷേപത്തിട്ടിപ്പിന് പോപ്പുലർ ഫിനാൻസിന് ഒത്താശ ചെയ്തു കൊടുത്തത് മാറി മാറി ഭരിച്ച സംസ്ഥാന സർക്കാരുകളായിരുന്നു എന്നതാണ് വസ്തുത. നിയമ വിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന പോപ്പുലർ ഫിനാൻസിയേഴ്‌സ് ഏതു നിമിഷവും പൊട്ടാമെന്നും കോടികളുടെ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും 2015 ൽ പത്തനംതിട്ട ജില്ലാ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ആർബിഐ ഉത്തരവിടുന്നത് 2015 ലാണ്. ഈ ഗണത്തിൽപ്പെടുന്ന പോപ്പുലർ ഫിനാൻസ് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഏക പത്രം ജന്മഭൂമിയായിരുന്നു. മറ്റു മാധ്യമങ്ങൾക്കെല്ലാം ചെറുതും വലുതുമായ പരസ്യം പോപ്പുലർ ഉടമകൾ വാരിക്കോരി നൽകി. അന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന അന്തരിച്ച ഡിവൈഎസ്‌പി പികെ ജഗദീശ് ജവിശദമായ അന്വേഷണം നടത്തിയിരുന്നു. പോപ്പുലർ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിക്കുന്നുവെന്നും തട്ടിപ്പിനുള്ള സകല സാധ്യതകളുമുണ്ടെന്നുമുള്ള റിപ്പോർട്ട് അദ്ദേഹം സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇതൊന്ന് മറിച്ചു നോക്കാനോ വേണ്ട നടപടി സ്വീകരിക്കുന്നതിനോ അന്നൊക്കെ മാറി വന്ന സർക്കാരുകൾ തയാറായില്ല. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദവും ഇക്കാര്യത്തിലുണ്ടായിരുന്നു. ആയ കാലത്ത് തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങി പോക്കറ്റിലിട്ടവരാണ് ഇപ്പോൾ പ്ലേറ്റ് പാടേ തിരിച്ച് നിക്ഷേപകർക്കൊപ്പം അന്ന് നിന്നത്.