- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോർഷെ അപകടത്തിലെ കുറ്റമേൽക്കാൽ ഡ്രൈവറെ അന്യായമായി തടങ്കലിൽവെച്ചു
പൂണെ: പുനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സ്റ്റേഷൻ എസ്‌ഐയേയും കോൺസ്റ്റബിളിനേയുമാണ് സസ്‌പെൻഡ് ചെയ്തത്. അപകട വിവരം ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. മെയ് 19നാണ് അപകടമുണ്ടായത്. യേർവാഡ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെയാണ് നടപടി.
പൊലീസ് ഇൻസ്‌പെക്ടർ രാഹുൽ ജഗ്‌ഡേൽ, അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ വിശ്വനാഥ് തോഡ്കരി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യേർവാഡ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് നൽകിയതായും പൊലീസ് വിശദമാക്കി. പോർഷെ കാർ ഓടിച്ച 17കാരന് മദ്യം നൽകിയ ബാറിനെതിരെയും 17കാരന്റെ പിതാവിനെതിരെയുമുള്ള കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
പതിനേഴുകാരന്റെ കാരന്റെ മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൗസ് ഡ്രൈവറെ നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കേസിലാണ് മുത്തച്ഛനായ സുരേന്ദ്ര കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുണെ പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാൻ കുടുംബം ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുത്തച്ഛൻ ഡ്രൈവറെ പൂട്ടിയിടിട്ട് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചു. കുറ്റം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഡ്രൈവറെ പിന്നീട് മോചിപ്പിക്കാമെന്ന് ഇയാൾ ഉറപ്പ് നൽകിയതായും പൊലീസ് കൂട്ടിച്ചേർത്തു.
'സുരേന്ദ്ര കുമാറും മകനും ചേർന്ന് ഡ്രൈവറുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. മെയ് 19 മുതൽ 20 വരെ അന്യായമായി തടവിൽവെച്ചു. അദ്ദേഹത്തെ പിന്നീട് ഭാര്യ മോചിപ്പിക്കുകയായിരുന്നു', ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17 കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുനെ പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവ എൻജിനിയർമാരാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് മരിച്ചത്. പൂണെയിലെ കല്യാണി നഗർ ജംഗ്ഷനിഷ മെയ് 19 ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.