- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽവീട്ടിൽ ലക്ഷ്മിയെയാണ്(19) ശങ്കരന്മുക്കിന് സമീപത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 ണിയോടെ ആണ് സംഭവം. വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടത്. യുവതി ഒന്നരമാസം ഗർഭിണിയായിരുന്നു.
11 മാസം മുൻപാണ് ലക്ഷ്മിയും ഓട്ടോ ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. ചെമ്പകമംഗലത്തെ സായ്റാം കോളേജിലെ ബി എ ലിറ്ററേച്ചർ അവസാനവർഷ ബിരുദവിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഗർഭിണിയായതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായി പറയുന്നുണ്ട്. ഗർഭഛിദ്രം നടത്താൻ യുവതി ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ ഇതിന് സമ്മതിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടിൽ താമസമുണ്ടായിരുന്നു. പ്രണയവിവാഹമായിരുന്നു.
തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടർന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കടയ്ക്കാവൂർ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ അന്വേഷണത്തിലേ കൂടുതൽവിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.