- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെല്പ്ഡെസ്കിന്റെ പേരില്‍ തര്‍ക്കം; കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന് പരാതി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തില്‍ കോളേജ് പ്രിന്‍സിപ്പലിനും അധ്യാപകനും പരിക്കേറ്റതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവരെ മര്‍ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്‌ഐക്കാര്‍ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിച്ചു. പ്രിന്‍സിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.
അതിനിടെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം. പരിക്കേറ്റ അഭിനവും ആശുപത്രിയിലാണ്.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നപ്പോള്‍ മറ്റ് അധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്.