- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതുപ്പു നിലത്തിൽ കണ്ടത് ആറു മാസം പ്രായം ചെന്ന കുഞ്ഞിന്റെ മൃതദേഹം; നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം; തിരുവല്ല പുളികീഴ് ജംഗ്ഷനിൽ മൃതദേഹം പുറത്തെത്തിച്ചത് ദുർഗന്ധം; അന്വേഷണം തുടങ്ങി പൊലീസ്
തിരുവല്ല: പുളിക്കിഴ് ജങ്ഷന് സമീപത്തെ ചതുപ്പ് നിലത്തോട് ചേർന്ന് ആറു മാസം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ഇന്ന് നടക്കുമെന്നും മൃതദേഹം ഇവിടെ എങ്ങനെ എത്തിയെന്ന് കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്