ന്യൂഡല്‍ഹി: കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. അപരിചതനായ ഒരാള്‍ എന്തോ കുടിക്കാന്‍ കൊടുത്തുവെന്ന് സൂചന. ഈ വെള്ളം കുടിച്ചതിന് ശേഷം തനിക്ക് ഓര്‍മ നഷ്ടപ്പെട്ടെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച പരിചയക്കാരോട് സോമശേഖരന്‍ പറഞ്ഞിരുന്നു. ഇതിലെ വസ്തുതകള്‍ അടക്കം പുറത്തുവരേണ്ടതുണ്ട്.

തിങ്കളാഴ്ച്ച ഇന്ത്യാ ഗേറ്റ്പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തിലെ പോലീസാണ് ആര്‍ എം ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ പരിശോധനയില്‍ വിഷം ഉള്ളിച്ചെന്നുവെന്ന് കണ്ടെത്തിയിരുന്നു. സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാനാണ് സോമശേഖരന്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

2017ലാണ് സുഹൃത്തിന് സേമാശേഖറന്‍ നായര്‍ വായ്പ്പ നല്‍കിയത്. ഈ പണം വാങ്ങാന്‍ വേണ്ടി സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ പട്ടേല്‍ നഗറിലാണ് സോമശേഖരന്‍ താമസിച്ചിരുന്ത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യാ ഗേറ്റ് പരിസരത്ത് സോമശേഖരനെ അവശനിലയില്‍ കണ്ടെത്തിയത്. ചികില്‍സയിലിരിക്കെ ഇന്നെയാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സോമശേഖരന്റെ മോതിരം കാണാനില്ലായിരുന്നു. ഇത് ദുരൂഹത ഉയര്‍ത്തുന്നതായിരുന്നു. അതേസമയം എടിഎം കാര്‍ഡ്് അടക്കമുള്ള പഴ്‌സ് എന്നിവ നഷ്ടമായില്ല. സംഭവം അറിഞ്ഞ ഭാര്യ ജിജിയും സഹോരിയും ഡല്‍ഹിയില്‍ എത്തിയിരുന്നു. പുന്നത്തറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. നേരത്തെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

സമീപകാലത്ത് പുന്നത്തുറ സഹകരണ ബാങ്കിന്റെ സെക്രട്ടറിയെയും സമീപകാലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സഹകരണ ബാങ്കില്‍ വ്യാജ ആധാരം ചമച്ചും അനധികൃത വായ്പ അനുവദിച്ചും കോടികള്‍ തട്ടിയെന്ന് ആരോപണമുണ്ട്. ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തിവരുകയാണ്. ഇതിനിടെയാണ് മുന്‍ പ്രസിഡന്റും ദുരൂഹമായി മരിക്കുന്നത്.