- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാമേശ്വരത്ത് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം; പ്രതികളുടെ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; ഹോട്ടലുകളിലും വ്യാപക പരിശോധന
ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യസ്നാനം കഴിഞ്ഞ് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. പുതുക്കോട്ടൈ സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയിലായിരുന്നു പൊലീസിന്റെ പരിശോധന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്. രാമേശ്വരം അഗ്നി തീർത്ഥത്തിലെ പുണ്യസ്നാനത്തിന് ശേഷം സ്ത്രീകൾക് വസ്ത്രം മാറാനായി ഒരു ചായക്കടയോട് ചേർന്ന് ക്രമീകരിച്ച മുറികളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി വിവരം കുടുംബത്തെയും പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഒളിക്യാമറകൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ചായക്കട ഉടമയായ രാജേഷ് കണ്ണൻ, കടയിൽ ജീവനക്കാരനായ മീര മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യമാറകൾ ഓൺലൈൻ വഴി വാങ്ങിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ക്യാമറകൾ പ്രതികളുടെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ആണ് ഒളിക്യാമറയിൽ ചിത്രീകരിച്ച 200 ലേറെ വീഡിയകൾ കണ്ടെത്തിയത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതികൾ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ, മറ്റാർക്കെങ്കിലും നൽകി പണം കൈപ്പറ്റിയതായോ എന്നുള്ള വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. ക്ഷേത്രത്തിന് സമീപത്തും ഭക്തർക്കുമായുള്ള എല്ലാ മുറികളിലും പൊലീസ് വിശദമായ പരിശോധനയും നടത്തുന്നുണ്ട്.