- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തട്ടികൊണ്ട് പോയ 17 കാരിയുമായി കഴിഞ്ഞത് കൊടുംകാടിനുള്ളിൽ; പുല്ലും, കരിയിലയും സജ്ജീകരിച്ച സ്ഥലത്ത് പാർപ്പിച്ച് പീഡനം; പൊലീസിൻറെ ശ്രദ്ധ തിരിക്കാൻ സിസിടിവികളുള്ള റോഡിലൂടെ യാത്ര; വെണ്മണി സ്വദേശിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ
അടൂർ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ കുടിക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ വെണ്മണി സ്വദേശി ശരണ്‍ ആണ് കൊടുംകാടിനുള്ളിൽ വെച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പന്തളം സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.
ഈ മാസം 19നാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇത് മനസിലാക്കിയ അന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
നൂറിലധികം സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി.
പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസിൻറെ ശ്രദ്ധ തിരിക്കാനായി സിസിടിവികളുള്ള റോഡിലൂടെ സഞ്ചരിച്ചിക്കുകയും തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്. രാത്രികളില്‍ കാറ്റിൽ തങ്ങുകയും, പകല്‍ നേരം, ഇയാള്‍ പുറത്തിറങ്ങി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണം ശേഖരിച്ച് കുട്ടിക്കും കൊടുത്ത് കഴിഞ്ഞുകൂടുകയായിരുന്നു.
പുല്ലും, കരിയിലയും, ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് കാട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുട്ടിയെ താമസിപ്പിച്ചത്. ഒളിത്താവളം മാറുന്നതിനായി പണത്തിന് വേണ്ടി സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പൊലീസ് എത്തിയതോടെ കടന്നു കളഞ്ഞു. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് കാട്ടിൽ നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതി ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ പന്തളം പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.