- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി രണ്ടുവർഷത്തിനിടയിൽ പലതവണയായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തു; വ്യാജ പരാതിയെന്ന് ഖാസിയുടെ ഓഫീസ്
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്കെതിരേ പീഡനപരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തുവന്നത്. കോഴിക്കോട് വനിതാസ്റ്റേഷനിൽ നൽകിയ പരാതിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തു. രണ്ടാംഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി രണ്ടുവർഷത്തിനിടയിൽ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.
ഐ.പി.സി. 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദർശകർക്കുള്ള ഷെഡിൽവച്ചാണ് പീഡിപ്പിച്ചതെന്നാണ് യുവതി പൊലീസിൽ മൊഴിനൽകിയത്. ഖാസിയുടെ ഡ്രൈവർ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
എന്നാൽ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നൽകിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിഷയത്തിൽ പ്രതികരിച്ചത്. യുവതിയും ഭർത്താവും തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു. കുടുംബ പ്രശ്‌നങ്ങളിൽ ഒത്ത് തീർപ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നൽകുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവർ വിഷയത്തിൽ പ്രതികരിച്ചത്
ആരോപണംഅടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും ഇത് സമ്മർദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ