കാസർഗോഡ്: ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭർതൃമതിയായ യുവതിയെ നിരന്തരം ഭീഷണിപ്പടുത്തി പീഡിപ്പിക്കുകയാിരുന്നു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരിയാണ് ഹാരിസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന പേരിൽ ഒപ്പംകൂടി യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തോടെയാണ് യുവതി ഇയാൾക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയത്.

മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് പറയപ്പെടുന്ന ഇയാൾ മഹാരാഷ്ട്രയിലെ ബിജെപി എംപിയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.