പുണെ: പൂനയിൽ ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്തു. കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. 2020 മുതൽ 2021 വരെയായിരുന്നു യുവതി പീഡനം നേരിടേണ്ടി വന്നത്. ഒരിക്കൽ ബലാത്സംഗം ചെയ്ത ശേഷം ഈ വീഡിയോ ദൃശ്യങ്ങൾ കാണിച്ചു തുടർപീഡനം നടത്തുകയായിുന്നു.

കോടതി ഉത്തരവിനെ തുടർന്നാണ് പുണെയിലെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നു രണ്ടു വർഷത്തിനുശേഷം യുവതി തിരികെ വീട്ടിലേക്കു പോന്നു.

എന്നാൽ 2020 ഫെബ്രുവരിയിൽ ഭർത്താവ് ഇവിടെയെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് അഞ്ചു സുഹൃത്തുക്കളുമായി ചേർന്നു ഭർത്താവ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽവച്ച് പീഡനം തുടർന്നു, മരപ്പലക ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ട് ഉപദ്രവിക്കുകയും ചെയ്തു

യുവതിയുടെ പിതാവ് അടുത്തിടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് അധികൃതർ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് പുണെയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ''പരാതിയിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ള സ്ത്രീയുടെ ഭർത്താവിനും അഞ്ച് സുഹൃത്തുക്കൾക്കുമായി ഞങ്ങൾ അന്വേഷണം ആരംഭിച്ചു.'' പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.