- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ്സിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കാറിൽ കയറ്റി; കൊട്ടാരക്കരയ്ക്ക് പോകേണ്ടതിന് പകരം പന്തളത്തേക്ക് കൊണ്ടു പോയി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
അടൂർ: കോഴ്സിന് ചേരാൻ സഹായിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കാറിൽ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തിൽ വടക്കേതിൽ വീട്ടിൽ നിന്നും ഏഴംകുളം അമ്പലത്തിന് സമീപം ചാമത്തടത്തിൽ വീട്ടിൽ രമേശ് കുമാറിനെ(49)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് സംഭവം.
കുട്ടിയെ റേഡിയോളജി കോഴ്സിന് ചേർക്കാൻ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകുന്നതിനായി പഴകുളത്തേക്ക് വിളിച്ചു വരുത്തിയ ശേഷം സ്വന്തം കാറിൽ കയറ്റി നൂറനാട് വഴി പന്തളത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
സംഭവം പിറ്റേ ദിവസം കുട്ടി വീട്ടിൽ പറയുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.എസ്. ധന്യ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപാകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാം, വിജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്