- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്കൂളിലെ കൗൺസിലിങ്ങിനിടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന ക്രൂരത; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്; ഒത്താശ ചെയ്തു കൊടുത്ത അമ്മ അഴിക്കുള്ളിൽ; വ്യവസായിയായ അബ്ദുൾ റഫീനെ നാട്ടിലെത്തിക്കാൻ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

പയ്യോളി: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത് മാതാവിൻ്റെ ആൺസുഹൃത്തിനെതിരെ. പീഡനത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് പെൺകുട്ടിയുടെ മാതാവിനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48) ആണ് കേസിലെ പ്രധാന പ്രതി. ഇയാൾ നിലവിൽ വിദേശത്താണ്.
കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ഹാജരായ മാതാവിൻ്റെ അറസ്റ്റ് പയ്യോളി പോലീസ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ വൈകീട്ടോടെ കോടതി റിമാൻഡ് ചെയ്തു. മാതാവിനെതിരേയും പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് അറിയിച്ചു. മാതാവിൻ്റെ സഹായത്തോടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടി നിലവിൽ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി.) സംരക്ഷണയിലാണ്. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിടുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി പീഡനം നടന്നുവരുന്നതായാണ് പെൺകുട്ടി മൊഴി നൽകിയത്.
വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽ വരാറുണ്ടായിരുന്നു. ഇത്തവണ ജനുവരി ആദ്യവാരമാണ് ഇയാൾ വിദേശത്തേക്ക് തിരിച്ചുപോയത്. പെൺകുട്ടിയുടെ പിതാവും വിദേശത്താണ്. കേസിലെ മുഖ്യപ്രതിയായ അബ്ദുൾ റഫീഖിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


