- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കി; എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി; മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യാശ്രമം; പിന്നാലെ കൗൺസിലിംഗിൽ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടി; 22കാരനായ ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊല്ലം: ചിതറയിൽ 16 വയസ്സുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് ചിതറ കുറക്കോട് സ്വദേശിയായ ക്ഷേത്ര പൂജാരി (22) അഭിൻ പോലീസ് പിടികൂടിയത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നാലെ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അഭിനുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രാത്രി പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി ഇയാൾ പീഡനം തുടർന്നതായും റിപ്പോർട്ടുണ്ട്. പീഡനത്തെ എതിർത്തപ്പോൾ, ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം തുടർന്നതെന്ന് പെൺകുട്ടി മൊഴി നൽകി. നിരന്തരമായ പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷം കാരണം കഴിഞ്ഞ ദിവസം പെൺകുട്ടി ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മാതാപിതാക്കൾ യഥാസമയം കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആശുപത്രിയിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് പോലീസ് പ്രതിയായ അഭിനെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


