- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മദ്യലഹരിയിൽ ഗവേഷകയെ ബലാത്സംഗത്തിനിരയാക്കി; ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു; ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; യാചകനടക്കം മൂന്ന് പേർ പിടിയിൽ
ദില്ലി: ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടിയത് നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവെടുത്തത്തിന്റെ അടിസ്ഥാനത്തിൽ. ഒഡീഷ സ്വദേശിയായ 34 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28), സ്ക്രാപ്പ് ഡീലർ പ്രമോദ് ബാബു (32), യാചകനായ മുഹമ്മദ് ഷാഹുൽ (29) എന്നിവരാണ് പിടിയിലായത്. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതിയെ ഒറ്റക്ക് കണ്ടതോടെ ബലാത്സംഗം ചെയ്യാൻ രണ്ട് പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ആ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു. തുടർന്ന് പ്രതികൾ യുവതിയെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുറ്റ കൃത്യം നടക്കുന്നതിനിടെ കേസിലെ മറ്റൊരു പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറും സംഭവ സ്ഥലത്തെത്തി.
മറ്റ് രണ്ട് പ്രതികളുടെ പീഡനത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. യുവതി ഡ്രൈവർ ഓട്ടോ റിക്ഷയിൽ ബലമായി പിടിച്ചു കയറ്റി ബലാത്സംഗം ചെയ്ത ശേഷം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
സരായ് കാലെ ഖാൻ്റെ എന്ന സ്ഥലത്ത് നിന്നാണ് ഒരു സംഘം ബോധരഹിതയായ യുവതിയെ കണ്ടെത്തുന്നത്. തുടർന്ന് ഇവർ യുവതിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ പോലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ആദ്യം അറസ്റ്റിലായത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ ഓട്ടോറിക്ഷ തിരിച്ചറിയാനും ഡ്രൈവർ മഹ്തോയെ പിടികൂടാനും പോലീസിന് കഴിഞ്ഞു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ശേഷമാണ് ബാക്കി രണ്ട് പ്രതികൾ കൂടി പോലീസിന്റെ പിടിയിലായത്.