- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന; വഴങ്ങാത്തതിനെത്തുടർന്ന് വിജനമായ കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര പീഡനം; വർക്കലയിൽ 20കാരൻ പിടിയിൽ

വർക്കല: സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 20കാരൻ പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല മേലേ വെട്ടൂർ കോണത്തുവിള റബിൻ മൻസിലിൽ അജ്മലാണ് (അജി ) അറസ്റ്റിലായത്. വാർഷിക പരീക്ഷക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അജ്മൽ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു പെൺകുട്ടിയെ വഴിമധ്യേ അജ്മൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി. എന്നാൽ വിദ്യാർഥിനി ഇത് നിരസിച്ചതോടെ പ്രതി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
ഭയന്ന പെൺകുട്ടി കുതറിമാറി ഓടാൻ ശ്രമിച്ചെങ്കിലും അജ്മൽ ബലമായി പിടിച്ചുനിർത്തുകയും സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. ഇവിടെവെച്ച് പെൺകുട്ടിയെ ക്രൂരമായ ശാരീരിക ഉപദ്രവിച്ചുവെന്നാണ് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. രക്ഷിതാക്കൾ ഉടൻതന്നെ വർക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് കേസെടുത്തു. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


