- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊക്കി വഴിക്കടവ് പൊലീസിന്റെ അതിവേഗ നടപടി; വഴി തിരിച്ച് വിട്ട് കാട്ടിൽ കൊണ്ട് പോയി ഓട്ടോഡ്രൈവർ പീഡിപ്പിച്ചത് എതിർപ്പ് വകവെക്കാതെ; പീഡന വീരനെ പൊക്കിയ സിഐ. മനോജ് പറയറ്റയുടെ അന്വേഷണ മികവും കൈയടി നേടുന്നു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ ഓട്ടോ ഡ്രൈവിൽ പീഡിപ്പിച്ചകേസിൽ പ്രതിയെ പൊക്കിയത് പൊലീസിന്റെ അതിവേഗ നടപടി മൂലം. പീഡനക്കേസിൽ പ്രതികളെ എങ്ങിനെ പിടികൂടണമെന്ന് മാതൃക കാണിച്ചു തരികയാണ് വഴിക്കടവ് പൊലീസും സിഐ. മനോജ് പറയറ്റയും. പീഡനക്കേസിൽ വഴിക്കടവ് മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41)മരുതയിൽ വെച്ചുതന്നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴായ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വഴിക്കടവിൽ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി യുവതിയുടെ എതിർപ്പ് വകവെക്കാതെ ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. യുവതിയെ പീഡിപ്പിച്ചതായ വിവരം അറിഞ്ഞതോടെ സംഭവം സംഭവം നടന്ന് മണിക്കൂറിനകം തന്നെ മനോജ് പറയറ്റയുടെ നിർദ്ദേശപ്രകാരം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. തുടർന്ന് യുവതിയുടെ മൊഴിയെടുത്തു. പ്രതിയെ പീടികൂടി ചോദ്യചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. എല്ലാം മണിക്കൂറുകൾക്കുള്ളിലാണ് സംഭവിച്ചത്. സാധാരണ ഇത്തരംകേസുകളിൽ പ്രതിയുടെ രാഷ്ട്രീയവും ബന്ധങ്ങളുമെല്ലാം ഉപയോഗിച്ച് ഊരിപ്പോരുന്ന സ്ഥിതി വിശേഷങ്ങളുണ്ടെങ്കിലും മാതൃകപരമായ ഇടപെലാണു പൊലീസ് ഇവിടെ സ്വീകരിച്ചത്.
ഈ നടപടികൾക്കെല്ലാം മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പിന്തുണകൂടി ലഭിച്ചതോടെ മനോജ് പറയറ്റക്കും സംഘത്തിനും പ്രതിയെ വേഗത്തിൽ പൂട്ടാൻ സാധിച്ചു. പ്രതി ബാബുവിന് ഭാര്യയും മക്കളുമുണ്ട്. തനിക്കു തെറ്റുപറ്റിപോയണെന്ന നിലപാടിലാണ് ബാബു പൊലീസിന് മൊഴി നൽകിയതെന്നാണ് സൂചന. മനോജ് പറയറ്റക്കു പുറമെ അന്വേഷണ സംഘത്തിൽ എസ് ഐ മാരായ വേണു ഒ.കെ, ജോസ് കെ.ജി, പൊലീസുകാരായ റിയാസ് ചീനി, സനൂഷ്,ഷീബ, സുനിത എംപി, പ്രസാദ് പി.ഡി, ജിതിൻ.പി, ജോബിനി ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
അന്വേഷണ മികവിന് കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് സിഐ. മനോജ് പറയറ്റ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, അന്വേഷണ മികവിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓണർ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
കൈയടി നേടി മറ്റൊരു കേസ്
അതേ സമയം വാഹനാപകടത്തിൽ വയോധികൻ മരിച്ച കേസിൽ തെളിവുകളെല്ലാം നശിപ്പിച്ചെന്ന് കരുതിയ കേസിൽ പ്രതികളെ ഒരുവർഷത്തിന് ശേഷം കഴിഞ്ഞ ജൂലൈയിൽ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും
പ്രതികൾ കാണിച്ചത് ബുദ്ധി പൊലീസിനെ കുഴക്കിയെങ്കിലും മികച്ച അന്വേഷണ മികവിലുടെ 500ൽ പരം സി. സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വർഷത്തെ ബലിപ്പെരുന്നാൾ ദിനമായ ജൂലൈ 21നു പുലർച്ചെ സുബഹി നിസ്‌കാരത്തിനെ പോയ നിലമ്പൂർ എസ്. ഐ. അസൈനാരുടെ പിതാവ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചകേസിലാണ് ന്യുജൻ ബൈക്ക് സഹിതം പ്രതികൾ പിടിയിലായത്.
അപകടത്തിന് കാരണമായ ബജാജ് പൾസർ ബൈക്ക് ഓടിച്ച കാരപ്പുറം സ്വദേശി കുണ്ടംകുളം മുഹമ്മദ് സലിം എന്ന കുണ്ടു(22), കോച്ചേരിയിൽ അഖിൽ(23), എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇൻസ്പെകടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തത്. അപകടംവരുത്തി മുടങ്ങിയ ചെറുപ്പക്കാരെക്കുറിച്ച് വിവരം ലഭിക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയിട്ടും തുമ്പുകിട്ടാത്തകേസിൽ 363 ദിവസങ്ങൾക്കുശേഷമാണു പ്രതികൾ പിടിയിലായത്.
അപകടം ഉണ്ടാക്കിയ മറ്റൊരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർച്ചയായ നിരീക്ഷണവും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതികൾ പിടികൂടാൻ സഹായിച്ചത്. സംഭവത്തിൽ മുഖത്തും കാലിനും നേരിയ പരിക്ക് പറ്റിയ അഖിൽ മാസ്‌ക് ധരിച്ച് കുറച്ച് കാലം പരുക്ക് പുറത്ത് കാണത്തവിധം നടക്കുകയും പിടിക്കപ്പെടുമെന്ന് ഭയന്നു ചികിത്സക്കുകപോലും ചെയ്തില്ലെന്നും പൊലീസിനോട് ചെയ്യലിൽ പറഞ്ഞു.
ഇടിച്ച വാഹനം നിർത്താതെ പോയതോടെ അപകടത്തിൽപെട്ടയാൾ നടുറോഡിൽ രക്തം വാർന്ന് കിടന്ന സമയം പല വാഹനങ്ങളും അതു വഴി കടന്ന് പോയെങ്കിലും മദ്യപിച്ച് ആരോ വീണ് കിടക്കുകയാണെന്ന ധാരണയിലോ മറ്റോ ആരും ശ്രദ്ധിച്ചില്ല. തുടർന്ന് ഇതുവഴി ചരക്കുമായി എത്തിയ ലോറി ഡ്രൈവറാണ് റോഡിൽ ഒരാൾ വീണ് കിടക്കുന്നത് കാരണം ലോറിക്ക് യാത്രാ വഴി തടസ്സം നേരിട്ടതോടെ ലോറി നിർത്തിയത്്. ഈസമയം വഴിക്കടവ് ഭാഗത്ത് നിന്ന് വന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
തുടർന്നു വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്കുകയും ജില്ലാ പൊലീസ് മേധാവിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിട്ടും പ്രതികളെ കുറിച്ചു കുത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടരന്വഷണത്തിനായി അന്നത്തെ വഴിക്കടവ് സിഐ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവസ്ഥലത്ത് നിന്ന് ഡബ്ല്യൂ എന്നെഴുതിയ തൊപ്പി, മഴ നനയാതിരിക്കാനുള്ള ഒരു നീല പ്ലാസ്റ്റിക് കവർ, ഒരു ജോഡി ചെരിപ്പ്, ഹെൽമറ്റിന്റെ പൊട്ടിയ ഗ്ലാസ് എന്നിവ ലഭിച്ചിരുന്നു.
തുടർന്ന് സമീപ പ്രദേശങ്ങളിലേയും നാടുകാണി ബോർഡർ ചെക്ക്പോസ്റ്റ്റിലേയും 500ൽ പരം സി. സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു ന്യൂജൻ ബൈക്കാണെന്ന് അപകടമുണ്ടാക്കിയ വാഹനം എന്ന് മനസ്സിലാക്കി. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. ചെറുപ്പക്കാരാണ് ആയത് ഓടിച്ചതെന്നും മനസ്സിലായി. അപകടത്തിന് കാരണമായ ബൈക്ക് വഴിക്കടവ് പുന്നക്കൽ ഭാഗത്ത് നിന്നും എടക്കര മരംവെട്ടിച്ചാൽ കാരപ്പുറം ഭാഗത്തേക്കാണ് പോയതെന്ന് സി സി ടി വി പരിശോധനയിൽ പൊലീസിന് വ്യക്തമായി. ആളിന് അപകടത്തിൽ നല്ല പരിക്ക് പറ്റിയുട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ആശുപത്രിയിൽ എത്തിക്കാതെ രക്ഷപ്പെടുകയായിരുന്നു.
സി സി ടി വി പിൻതുടർന്ന് പൊലീസ് വരുമെന്ന് മനസ്സിലാക്കി പ്രതികൾ വാഹനം തിരിച്ചറിയാതിരിക്കാൻ പ്രധാനപ്പെട്ട് ജംഗ്ഷനില്ലെല്ലാം ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ഓടിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ വലിയ വെല്ലുവിളിയായി മാറി. തുടർന്ന് തൊപ്പി ധരിക്കുന്ന മൂത്തേടം വഴിക്കടവ് പഞ്ചായത്തിലെ ചെറുപ്പക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് വാഹനം ഓടിച്ച ആൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത മുൻ നിർത്തി പൊലീസ് മലപ്പുറം ജില്ലയിലെയും അയൽ ജില്ലകളിലെയും ഹോസ്പിറ്റലുകൾ, ക്ലീനിക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണതിലും പൊലീസിന് ഒരു വിവരവും കിട്ടിയിരുന്നില്ല. അപകടം സംഭവിച്ചിതിന് ശേഷം ചികിൽസ തേടിയത്തിയവരുടെ മുഴുവൻ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഈ അന്വേഷണത്തിൽ പ്രതികൾക്ക് കാര്യമായ പരുക്ക് പറ്റിയിട്ടില്ലെന്ന് പൊലീസിന് മനസ്സിലായി.
ഇതിനെ തുടർന്ന് പൊലീസ് കുറ്റകൃത്യം നടത്തിയ വാഹനത്തിന്റെ ദിശ മനസ്സിലാക്കി ആ ഭാഗത്തുള്ള മൂവ്വായിരത്തോളം വരുന്ന വീടുകൾ കേന്ദ്രീകരിച്ചും സ്ഥലത്തെ ചെറുപ്പക്കാരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിച്ചെങ്കിലും വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വാഹന വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും ആൾട്ടറേഷൻ വർക്കുകൾ നടക്കുന്ന വർക്ക് ഷോപ്പുകളിലും, സ്പെയർപാർട്സ് വിൽപ്പന നടത്തുന്ന കടകളിലും അന്വേഷണം നടത്തി ചില സൂചനകൾ അതിൽ നിന്ന് ലഭിച്ചു. പിന്നീട് അപകടത്തിന് ശേഷം പുതതായി ഇൻഷൂറൻസ് എടുത്ത വാഹനങ്ങളെ സംബന്ധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വ്യകതമായ സൂചന ലഭിച്ചു അതിനു കാരണമായത് കൃത്യം നടന്ന് മിനിറ്റുകൾക്കകം ഒരു ഇരു ചക്ര വാഹനത്തിന് ഇൻഷൂറൻസ് പോളിസി പുതുക്കിയാതായി കണ്ടെത്തി.
പിന്നീടുള്ള അന്വേഷണത്തിൽ ഈ വാഹനം രൂപം മാറ്റം വരുത്തി ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി. ഇതിൽ നിന്നും ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചതിനാലും ദൃക്സാക്ഷികളാരും ഇല്ലാത്തതിനാലും പ്രതികൾ സംഭവം മനപ്പുർവ്വം ഒളിപ്പിച്ച് വെച്ചു. എടക്കര ടൗണിലെ തുണിക്കടയിലെ ജീവനക്കാരനായ ഒന്നാം പ്രതി സാലീം സംഭവത്തെക്കുറിച്ച് പാലേമാട് സ്വദേശി റൗഫിനോടും മഞ്ചേരി സ്വദേശി ജാസിനോടും പറഞ്ഞിരുന്നെങ്കിലും തൽക്കാലം ഇത് ആരോടും പറയണ്ട നിന്റെ പെരുന്നാൾ കുളമാകും എന്ന ഉപദേശമാണ് നൽകിയത്.
പ്രതികളെ പൊലീസ് പിടിക്കാതിരിക്കാൻ അപകടത്തിൽ ഉൾപ്പെട്ട വാഹനം പ്രതികൾ രുപമാറ്റം വരുത്തിയാണ് മറിച്ച് വിറ്റത്, ഈ വാഹനം പാലേമാട് സ്വദേശിയുടെ അടുത്തുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൂത്തേടം കാരപ്പുറം സ്വദേശികളായ രണ്ട് പേർ ആ യാത്രയിൽ ഉണ്ടായിരുന്നെന്ന് വ്യകതമായതോടെ ഇവരെ കുറച്ചുകാലമായി പൊലീസ് നിരീക്ഷിച്ച് വരികെ ഇന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണ നടത്തിയിരുന്നത്.