- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എട്ടുവയസുകാരിയെ അയൽവാസി തലക്കടിച്ച് കൊന്നത് ബലാത്സംഗം എതിര്‍ത്തതിനാൽ; മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ വെടിവെയ്പ്പ്; ഒടുവിൽ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി
വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി. കുട്ടിയുടെ അയല്‍വാസി കൂടിയായ ഇര്‍ഷാദ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ ഇയാൾ തട്ടുകൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കൊലപാതക ശേഷം പ്രതി പെൺകുട്ടിയുടെ മൃതദേഹം ചാക്കിലാക്കി സ്കൂൾ പരിസരത്ത് ഉപേക്ഷിച്ചു. കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വാരണസിയിലെ സുജാബാദിലാണ് സംഭവം. ചൊവാഴ്ച വൈകിട്ട് ആറരയോടെ സമീപത്തായുള്ള കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടി തിരിച്ചു വരാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. എന്നാൽ പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ മകളാണ് പെൺകുട്ടി. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മൊത്തം രക്തവും മുറിവുകളും ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം അറസ്റ്റിനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതിയായ ഇർഷാദ് വെടിയുതിർക്കുകയായിരുന്നു. പൊലീസും തിരിച്ച് വെടിയുതിർത്തതോടെ പ്രതിയുടെ കാലിന് വെടിയേറ്റു. ഇയാളിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.