- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ദുരൂഹത മാറുന്നില്ല. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. വിഷാദ രോഗിയായിരുന്നു രേഷ്മ. എന്നാൽ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ സംശയങ്ങളും സജീവം.
ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ മാസം അമ്മ മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നു രേഷ്മ. ഇതിനൊപ്പമ മറ്റെന്തെങ്കിലും കാരണം ഈ മരണത്തിന് പിന്നിലുണ്ടോ എന്ന സംശയം ശക്തമാണ്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു രേഷ്മ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രേഷ്മയാണെന്ന് വ്യക്തമായത്. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലീസ് നിലപാട്.
സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപിടിയിൽ ദുപ്പട്ട ഉപയോ?ഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. രേഷ്മയുടെ ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും കണ്ടെത്താനായില്ല. സുരക്ഷാ മുറിയിലേക്ക് രേഷ്മയ്ക്ക് എങ്ങനെ കടക്കാനായി എന്നതിനെ കുറിച്ച് വ്യക്തതയില്ല. കോയമ്പത്തൂരിലായിരുന്നു രേഷ്മയുടെ സ്ഥിര താമസം. ഈ സാഹചര്യത്തിൽ ഇവർ എന്തിനാണ് ചെന്നൈയിൽ വന്നത് എന്നതും ഉത്തരമില്ലാ ചോദ്യമായി തുടരുന്നു.
മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മിയെന്ന ആരോഗ്യ പ്രവർത്തകയാണ് മരിച്ച യുവതി. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മി കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്നു. കഴിഞ്ഞമാസം അമ്മ മരിച്ചു. ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി ദിവസങ്ങൾക്ക് മുമ്പാണ് വീട് വിട്ടിറങ്ങിയത്.
പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 1 മുക്കാലിന് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പക്കൽ ഒരു കുപ്പിവെള്ളം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെയെന്നും, നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നും പൊലീസ് വിശദീകരിച്ചിട്ടില്ല.