- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ച എൻഎസ്ജി കമാൻഡോ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ; കുടുംബ പ്രശ്നം കാരണം ജീവനൊടുക്കിയതെന്ന് നിഗമനം; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം; സംഭവം തിരുവല്ല കുറ്റൂരിൽ
തിരുവല്ല: വിരമിച്ച ഇന്ത്യൻ ആർമി എൻഎസ്ജി കമാൻഡോയെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കുറ്റുർ കൊല്ലം പറമ്പിൽ ചിന്നു വില്ലയിൽ സജി വർഗീസ് (48) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്വന്തം പിസ്റ്റളിൽ നിന്നുള്ള വെടിയേറ്റാണ് മരണം.
ഭാര്യയയുമായി വിവാഹ മോചനത്തിന് കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ടായിരുന്നു. ഇന്നലെ കോടതിയിൽ സജി വിചാരണയ്ക്ക് ഹാജരായില്ല. സഹോദരി ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി ജനൽ വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച സജി സഹോദരിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതാണ്.
ഇന്ത്യൻ ആർമിയിൽ എൻഎസ്ജി കമാൻഡോ ആയിരുന്ന സജി ഭാര്യയ്ക്കൊപ്പം കാനഡയിൽ പോകുന്നതിന് വേണ്ടി സ്വയം വിരമിച്ച് നാട്ടിലെത്തിയതാണ്. എന്നാൽ, കുടുംബ പ്രശ്നങ്ങൾ ഉണ്ടാവുകയും സജിക്ക് കാനഡയിൽ പോകാൻ കഴിയാതെ വരികയും ചെയ്തു. വിവാഹ മോചനത്തിന് ഭാര്യയ്ക്കെതിരേ കേസും കൊടുത്തിരുന്നു. വീട്ടിൽ തനിച്ചായിരുന്നു താമസം. ഭാര്യയും മകനും കാനഡയിലാണ് താമസം. മക്കളിൽ ഒരാൾ നാട്ടിലുണ്ട്. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്