- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ക്ലാർക്ക് സന്തോഷിന് സസ്പെൻഷൻ; പൊലീസ് കേസെടുത്തേക്കും
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തേക്കും. ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഉദ്യോഗസ്ഥയുടെ ഫോൺ നമ്പരിൽ വിളിച്ച് ഇയാൾ ശല്യംചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥ വിലക്കിയെങ്കിലും ഇയാൾ പിന്മാറാൻ കൂട്ടാക്കിയില്ല. ഫോൺ എടുക്കാതായതോടെ വാട്സാപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. ഇതാണ് പരാതിക്ക് ആധാരം. പിറ്റേദിവസം രാവിലെ വരെയും ശൈല്യം തുടർന്നതോടെ ഉദ്യോഗസ്ഥ പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകി.
ലൈംഗിക പീഡന പരിധിയിൽ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയേക്കും. അങ്ങനെ വന്നാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റവും ചുമത്തും.