കാഞ്ഞങ്ങാട്: കുപ്രസിദ്ധ കുറ്റവാളി ടി. എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കും ഒപ്പം മയക്കു മരുന്ന് കടത്തുന്നതിനിടെ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം എന്ന സ്ഥലത്ത് വെച്ച് പൊലീസ് കാണിച്ചപ്പോൾ നിർത്താതെ പോയ കെ എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാർ പൊലീസ് പിൻ തുടർന്ന് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ കാറിൽ നിന്നും 5.7ഗ്രാം എം ഡി എം എ കണ്ടെടുത്തത്.

കൊലപാതകം, മോഷണം. പിടിച്ചു പറി, മയക്കുമരുന്ന് കടത്തു അടക്കം കേരളം, കർണാടക, തമിഴ്‌നാട്,, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 50ൽ പരം കേസുകളിൽ പ്രതിയായ ഹസ്സൈനാറിന്റെ മകൻ ടി. എച്ച് റിയാസ്( 40) റഷീദ ക്വാർട്ടേഴ്സ്, പള്ളം. കാസറഗോഡ്, ഇയാളുടെ ഭാര്യ ഇബ്രാഹിമിന്റെ മകൾ സുമയ്യ ഇബ്രാഹിം(35) വയസ്, റാബിയ മനസിൽ, ആളൂർ, തൊലമ്പ്ര, കുത്തുപറമ്പ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു വയസ്സ് ഉള്ള കുഞ്ഞിന് മറയാക്കിയാണ് ഇവർ മയക്കു മരുന്ന് കടത്തിയിരുന്നത്. തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കുട്ടിയെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.

പ്രതിയെ പിടികൂടിയപ്പോൾ സിനിമ സ്‌റ്റൈലിൽ ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു റിയാസിന് ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംഘം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കാറിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. മയക്കുമരുന്ന് കണ്ടെടുത്തതോടുകൂടി വീണ്ടും നവരസങ്ങൾ മുഖത്ത് ഇരച്ചു കയറി. ഇതിനിടയിൽ തന്നെ പ്രതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊലീസ് പ്രതിക്ക് മുന്നിൽ നിരത്തിയപ്പോൾ സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയും പൊലീസുകാരിൽ ചിരിപ്പെടുത്തി.

പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ നീലേശ്വരം ഇൻസ്പെക്ടർ ശ്രീഹരി. എസ് ഐ ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശൈലജ, പൊലീസുകാരായ മഹേഷ്, ഡ്രൈവർ മനു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.